Hair Fall : മുടി കൊഴിച്ചിലാണോ? ഇതിലേക്ക് നയിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചറിയാം

By Web Team  |  First Published Jun 28, 2022, 11:22 AM IST

കാലാവസ്ഥ മുതല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കെമിക്കലുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാറുണ്ട്. ജീവിതരീതികളില്‍ തന്നെയുള്ള അശ്രദ്ധയും പാളിച്ചകളും ഇക്കൂട്ടത്തില്‍ പ്രധാനമാണ്


മുടി കൊഴിച്ചിലിനെ ( Hair Fall ) കുറിച്ച് പരാതിപ്പെടുന്നവര്‍ നിരവധിയാണ്. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. കാലാവസ്ഥ മുതല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കെമിക്കലുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാറുണ്ട്. 

ജീവിതരീതികളില്‍ തന്നെയുള്ള അശ്രദ്ധയും പാളിച്ചകളും ഇക്കൂട്ടത്തില്‍ പ്രധാനമാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ടിപ്സ് ( Lifestyle Tips ) ആണ് ഇനി പങ്കുവയ്ക്കുന്നത്. മോശം ഡയറ്റ്, എന്നുവച്ചാല്‍ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങളോ മറ്റോ ഉള്‍പ്പെടാത്ത ഡയറ്റ്, ഉറക്കമില്ലായ്മ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുള്‍പ്പെടും. അത്തരത്തില്‍ ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട ചിലത് ( Lifestyle Tips )...

Latest Videos

ഇവയെല്ലാം തന്നെ പല തോതിലായി മുടി കൊഴിച്ചിലിലേക്ക് ( Hair Fall ) നയിക്കാന്‍ ഇടയാക്കുന്ന ഘടകങ്ങളാണ്. 

ഒന്ന്...

മുടിയുണക്കാന്‍ ഹെയര്‍ ഡ്രയറുപയോഗിക്കാറുണ്ടോ? എന്നാല്‍ കേട്ടോളൂ, പതിവായി ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. എന്നുമാത്രമല്ല, ഇതില്‍ താപനില കൂട്ടിയുപയോഗിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. 150 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയര്‍ത്തുന്നത് മുടിക്ക് ദോഷമാണെന്ന് മനസിലാക്കുക.ഇത്തരത്തില്‍ ഹെയര്‍ഡ്രയറുപയോഗിക്കുന്നത് മുടി പൊട്ടിപ്പോകാനും എണ്ണമയമില്ലാതെ വരണ്ടിരിക്കാനുമെല്ലാം കാരണമാകും.

രണ്ട്...

വൃത്തിയാക്കിയ ശേഷം മുടി കെട്ടിവയ്ക്കുമ്പോഴും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. മുടി ഒരിക്കലും വളരെയധികം 'ടൈറ്റ്' ആയി കെട്ടിവയ്ക്കരുത്. അത് മുടിക്ക് ഗുണകരമല്ല. മുടിക്ക് ഭാരം വരുന്ന രീതിയിലുള്ള സ്‌റ്റൈലിംഗ്, ഹെയര്‍ എക്‌സ്റ്റന്‍ഷനുകള്‍ എന്നിവയും ഒഴിവാക്കുന്നതാണ് ഉചിതം.

മൂന്ന്...

മുടി സ്റ്റൈല്‍ ചെയ്യാനായി പല ഉത്പന്നങ്ങളും നമ്മള്‍ ഉയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഹെയര്‍സ്പ്രേ പതിവായി ഉപയോഗിക്കുന്നതും മുടിക്ക് യോജിച്ചതല്ല. കഴിയുന്നതും മുടിയുടെ സ്വാഭാവികത നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. അതിന് അനുയോജ്യമായ സ്‌റ്റൈലിംഗുകള്‍ തെരഞ്ഞെടുക്കുകയും വേണം.

നാല്...

തല നനച്ചുകഴിഞ്ഞാല്‍ ടവല്‍ കൊണ്ട് അമര്‍ത്തി തുടയ്ക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇത് മുടിക്ക് ഒട്ടും നല്ലതല്ലെന്ന് മനസിലാക്കുക. മുടി നനച്ചുകഴിഞ്ഞ് കൈ കൊണ്ട് പിഴിഞ്ഞ ശേഷം ടവല്‍ മൃദുവായി തലയെ ചുറ്റിച്ച് കെട്ടിവയ്ക്കുകയാണ് വേണ്ടത്. ഇത് ഏറെ നേരം അങ്ങനെ വയ്ക്കേണ്ട കാര്യവുമില്ല.

അഞ്ച്...

മുടി നനവോടുകൂടി മുപ്പത് മിനുറ്റിലധികം വയ്ക്കുന്നത് ക്രമേണ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്താനും മുടി കുറയാനുമെല്ലാം ഇടയാക്കിയേക്കാം. മുടിക്ക് തിളക്കം കുറയാനും, മുടി വരണ്ടിരിക്കാനുമെല്ലാം ഈ ശീലം കാരണമാകാം. 

Also Read:- നല്ല ആരോഗ്യമുള്ള മുടി വളരാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

click me!