കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന നിങ്ങളുടെ അഞ്ച് ശീലങ്ങള്‍...

By Web Team  |  First Published Dec 29, 2022, 10:46 PM IST

പ്രായം കൂടുന്നതിന് അനുസരിച്ചാണ് അധികവും കാഴ്ചാസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നത്. എന്നാല്‍ പ്രായമല്ലാത്ത പല കാരണങ്ങളും കണ്ണിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ കണ്ണിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന അഞ്ച് ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 


ലോകത്തിലാകെയുമുള്ള കാഴ്ചാസംബന്ധമായ തകരാറുള്ളവരില്‍ 25 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്നാണ് 'നാഷണല്‍ പ്രോഗ്രാം ഫേര്‍ കണ്‍ട്രോള്‍ ഓഫ് ബ്ലാൻഡ്നെസ്' (എന്‍പിസിബി) ചൂണ്ടിക്കാട്ടുന്നത്. അതായത്, ഏതാണ്ട് ഒരു കോടി, 20 ലക്ഷം പേര്‍ രാജ്യത്ത് കാഴ്ചാസംബന്ധമായ തകരാറുമായി ജീവിക്കുന്നുണ്ടെന്നാണ് ഇവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

പ്രായം കൂടുന്നതിന് അനുസരിച്ചാണ് അധികവും കാഴ്ചാസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നത്. എന്നാല്‍ പ്രായമല്ലാത്ത പല കാരണങ്ങളും കണ്ണിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ കണ്ണിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന അഞ്ച് ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

ഒന്ന്...

ഇന്ന് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ തന്നെ മിക്കവാറും സമയവും ഫോണില്‍ നോക്കി സമയം ചെലവിടുന്നവരാണ്. ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍, ലാപ്ടോപ്, അതുമല്ലെങ്കില്‍ ടെലിവിഷൻ എന്നിങ്ങനെ സ്ക്രീൻ ഉപയോഗിത്തിന് പല ഉപാധികളുമുണ്ടല്ലോ. ഇവയുടെയെല്ലാം ഉപയോഗം വലിയ രീതിയിലാണ് കണ്ണുകളെ ബാധിക്കുക. അതിനാല്‍ സ്ക്രീൻ സമയം നിശ്ചിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 

രണ്ട്...

പുകവലിക്കുന്ന ശീലവും വലിയ രീതിയില്‍ കണ്ണുകളെ ബാധിക്കാം. കണ്ണുകളുടെ ഒപ്റ്റിക് നര്‍വ് അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ തകരാര്‍, തിമിരം എന്നിങ്ങനെ പല പ്രശ്നങ്ങള്‍ പുകവലി മൂലമുണ്ടാകാം. 

മൂന്ന്...

പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും പിന്നീട് കണ്ണുകളെയും ബാധിക്കാം. പ്രമേഹം, രക്തസമ്മര്‍ദ്ദം (ബിപി), തൈറോയ്ഡ് എന്നവയെല്ലാം ഇതിനുദാഹരണമാണ്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം സമയബന്ധിതമായി പരിഹരിക്കാനോ പരിഹരിക്കാൻ സാധിക്കാത്തവ കൈകാര്യം ചെയ്തോ നിയന്ത്രിച്ചോ മുന്നോട്ടുപോകാനോ സാധിക്കണം. 

നാല്...

പതിവായി മതിയായ ഉറക്കം ലഭിക്കാത്തവരെ സംബന്ധിച്ചും കണ്ണുകള്‍ ദോഷകരമായി ബാധിക്കപ്പെടാം. ഡ്രൈ ഐ, റെഡ് ഐ, ഡാര്‍ക് സര്‍ക്കിള്‍സ്, കണ്ണ് വേദന, വെളിച്ചം താങ്ങാൻ സാധിക്കാത്ത ലൈറ്റ് സെൻസിറ്റിവിറ്റി എന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇതിനുദാഹരണമാണ്. ഉറക്കമില്ലായ്മക്കൊപ്പം തന്നെ വ്യായാമമില്ലായ്മയെ കണ്ണിനെ പരോക്ഷമായ രീതിയില്‍ ദോഷകരമായി ബാധിക്കാം. 

അഞ്ച്...

പല ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്ഥാനകാരണമാണ് ശരീരത്തില്‍ വേണ്ടവിധം ജലാംശം ഇല്ലാതാകുന്നത്. നിര്‍ജലീകരണം കണ്ണുകളെയും ദോഷകരമായി ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് സ്വയം ഉറപ്പിക്കുക.

Also Read:- കാഴ്ചശക്തിക്ക് തകരാര്‍ വരാതെ നോക്കാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...

tags
click me!