മുഖത്തും കണ്ണിലും ഈ ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കൂ; ഞരമ്പ് പിടച്ചിരിക്കുന്നതും നിസാരമാക്കല്ലേ...

By Web Team  |  First Published Mar 25, 2023, 10:18 PM IST

കരള്‍വീക്കം ഒരുപാട് ശ്രദ്ധ നല്‍കേണ്ട, സമയബന്ധിതമായി ചികിത്സിക്കേണ്ട ഗൗരവമുള്ള ഒരു രോഗമാണ്. ടൈപ്പ്-2 പ്രമേഹം, നാഡീവ്യവസ്ഥ ബാധിക്കപ്പെടുന്ന അവസ്ഥ, രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്ന അവസ്ഥ, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും കരള്‍വീക്കം കാരണമാകുന്നുണ്ട്. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കരളിന്‍റെ പ്രവര്‍ത്തനം ആകെ അവതാളത്തിലാവുകയും ഇതോടെ രോഗിക്ക് മരണം വരെ സംഭവിക്കുകയും ചെയ്യാവുന്ന അവസ്ഥ.

പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ പരിശോധനയിലൂടെ നാം രോഗം തിരിച്ചറിയുന്നതിന് മുമ്പായി തന്നെ ശരീരത്തില്‍ അവിടവിടെയായി പ്രകടമാകാം. എന്നാല്‍ അധികസന്ദര്‍ഭങ്ങളിലും ആളുകള്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയോ അതിനുള്ള കാരണം അന്വേഷിക്കുകയോ ചെയ്യാറില്ല എന്നതാണ് സത്യം. ഈ അശ്രദ്ധ പിന്നീട് വലിയ സങ്കീര്‍ണതകള്‍ തന്നെ സൃഷ്ടിക്കാം. 

ഇത്തരത്തില്‍ 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' അഥവാ മദ്യപാനം മൂലമല്ലാതെ പിടിപെടുന്ന കരള്‍വീക്കത്തിന്‍റെ ചില ലക്ഷണങ്ങള്‍ എവിടെ- എങ്ങനെയെല്ലാം പ്രകടമാകാൻ സാധ്യതയുണ്ട് എന്നതാണ് ഇനി വിശദീകരിക്കുന്നത്. 

Latest Videos

കരള്‍വീക്കം ഒരുപാട് ശ്രദ്ധ നല്‍കേണ്ട, സമയബന്ധിതമായി ചികിത്സിക്കേണ്ട ഗൗരവമുള്ള ഒരു രോഗമാണ്. ടൈപ്പ്-2 പ്രമേഹം, നാഡീവ്യവസ്ഥ ബാധിക്കപ്പെടുന്ന അവസ്ഥ, രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്ന അവസ്ഥ, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും കരള്‍വീക്കം കാരണമാകുന്നുണ്ട്. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കരളിന്‍റെ പ്രവര്‍ത്തനം ആകെ അവതാളത്തിലാവുകയും ഇതോടെ രോഗിക്ക് മരണം വരെ സംഭവിക്കുകയും ചെയ്യാവുന്ന അവസ്ഥ.

കരള്‍വീക്കത്തിന് എല്ലാ രോഗികളിലും ഒരുപോലെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ ചിലരില്‍ മുഖത്ത് തന്നെ ഇതിന്‍റെ ലക്ഷണങ്ങള്‍ കാണാം. കണ്ണുകളുടെ മടക്കില്‍ വീക്കം, കണ്ണിന് ചുറ്റും ഡാര്‍ക് സര്‍ക്കിള്‍സ്, കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ചുളിവുകള്‍, ചുണ്ടിന്‍റെ കോണില്‍ ചുളിവുകള്‍, കണ്ണില്‍ മഞ്ഞനിറം എന്നിവയെല്ലാമാണ് മുഖത്ത് കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍. അതുപോലെ പുരികമടക്കം മുഖരോമങ്ങള്‍ നേര്‍ത്തുവരിക, കവിളില്‍ ചുവപ്പുനിറം കൂടുക, മുഖത്ത് നീര് പോലെ തോന്നിക്കുക, മുഖക്കുരു കൂടുതലാവുക തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കണം. 

ചര്‍മ്മത്തില്‍ ഞരമ്പുകള്‍ പിടച്ചുകിടക്കുന്നതും ഒരുപക്ഷേ കരള്‍വീക്കത്തിന്‍റെ ലക്ഷണമാകാം. അതിനാല്‍ ഇക്കാര്യവും കണക്കിലെടുക്കണം. 

ശ്രദ്ധിക്കുക, ഇതേ ലക്ഷണങ്ങള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളിലോ അസുഖങ്ങളിലോ എല്ലാം ലക്ഷണമായി വരാവുന്നതാണ്. അതിനാല്‍ തന്നെ ഇവ കരള്‍വീക്കമാണ് സൂചിപ്പിക്കുന്നതെന്ന് സ്വയം നിര്‍ണയിക്കാതെ പരിശോധനയ്ക്ക് വിധേയരാവുകയാണ് വേണ്ടത്. പരിശോധനയില്‍ കരള്‍വീക്കമാണെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ ഇത് ചികിത്സയിലൂടെ ഫലപ്രദമായി ഭേദപ്പെടുത്താവുന്നതാണ്. അതിനാല്‍ ആശങ്കകളേതും വേണ്ട.

Also Read:- മദ്യപാനം ആദ്യം ബാധിക്കുക കരളിനെയല്ല; മദ്യപാനികളില്‍ ഏറ്റവുമധികം കാണുന്ന ആരോഗ്യപ്രശ്നം

tags
click me!