'ദം​ഗൽ സിനിമയുടെ ചിത്രീകരണ സമയത്താണ് ആദ്യമായി രോഗം തിരിച്ചറിയുന്നത്'; വെളിപ്പെടുത്തി ഫാത്തിമ സന ഷെയ്ഖ്

By Web Team  |  First Published Nov 17, 2022, 4:48 PM IST

സാമൂഹിക മാധ്യമത്തിലൂടെയാണ് ഫാത്തിമ സന അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ തന്‍റെ ഫോളോവേഴ്സിനോട് അപസ്മാരത്തെക്കുറിച്ചുള്ള അവരുടെ കഥകളും നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പങ്കുവയ്ക്കാൻ പറഞ്ഞുകൊണ്ടാണ് ഫാത്തിമ ആരംഭിച്ചത്. 


എല്ലാ വർഷവും നവംബർ 17-ന് ദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു. പലര്‍ക്കും ഈ രോഗത്തെ കുറിച്ച് കാര്യമായ അവബോധം ഇല്ല. ഈ രോഗത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് ഈ ​ദിനം ആചരിക്കുന്നത് തന്നെ. രോഗത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനും രോഗലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്നതിനുള്ള അവസരമാണ് ഇത്തരത്തിൽ ഒരു ദിനാചരണത്തിലൂടെ ലഭിക്കുന്നത്.

ഇപ്പോഴിതാ അപസ്മാരത്തെക്കുറിച്ചുള്ള സ്വന്തം അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഫാത്തിമ സന അനുഭവം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ തന്‍റെ ഫോളോവേഴ്സിനോട് അപസ്മാരത്തെക്കുറിച്ചുള്ള അവരുടെ കഥകളും നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പങ്കുവയ്ക്കാൻ പറഞ്ഞുകൊണ്ടാണ് ഫാത്തിമ ആരംഭിച്ചത്. ശേഷം താൻ ആ അവസ്ഥയിലൂടെ കടന്നുപോയ അനുഭവം കൂടി പങ്കുവയ്ക്കുകയായിരുന്നു താരം.

Latest Videos

undefined

'ദം​ഗൽ' എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് അപസ്മാരമുള്ള വിവരം തിരിച്ചറിയുന്നതെന്ന് ഫാത്തിമ പറയുന്നു. ​ദം​ഗൽ സിനിമയുടെ പരിശീലനത്തിലായിരുന്നു താന്‍. അപ്പോഴാണ് അപസ്മാരം ഉണ്ടാകുന്നതും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെന്നും താരം പറയുന്നു. ആദ്യമൊക്കെ തനിക്ക് ഈ അവസ്ഥയെ അം​ഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ അതിനെ അംഗീകരിക്കാനും അതിനൊപ്പം ജീവിക്കാനും പഠിച്ചെന്നും ഫാത്തിമ പറയുന്നു.  ഇപ്പോള്‍ അഭിനയിക്കുന്ന എല്ലാ സിനിമകളുടെയും സംവിധായകരോട് ഇക്കാര്യം പറയാറുണ്ടെന്നും തനിക്ക് അപസ്മാരം വരുന്ന ദിവസങ്ങളിൽ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവർക്കുതന്നെ കൃത്യമായ ബോധ്യം ഉണ്ടായിരുന്നെന്നും താരം പറയുന്നു.

 

എന്താണ് അപസ്മാരം?

അപസ്മാരം ഒരു മസ്തിഷ്‌കരോഗമാണ്. മസ്തിഷ്‌കത്തിലെ വൈദ്യുതതരംഗങ്ങളിലുണ്ടാവുന്ന വ്യതിയാനമാണ് അപസ്മാരരോഗത്തിന് കാരണമാകുന്നത്. ഇത് വിചിത്രമായ പെരുമാറ്റം, സംവേദനങ്ങൾ, ഇടയ്ക്കിടെ ബോധം നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. 

അപസ്മാരത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ...

  • പെട്ടെന്നുള്ള വിറയൽ
  • ബോധം നഷ്ടപ്പെടൽ
  • കൈകളിലും കാലുകളിലും തരിപ്പ് അനുഭവപ്പെടുക
  • പേശികൾ ചലിക്കാത്ത അവസ്ഥ

Also Read: പാവയ്ക്ക കൊണ്ട് പക്കാവട; പ്രതികരിച്ച് സോഷ്യല്‍ മീഡിയ

click me!