അച്ഛന് വേണ്ടിയുള്ള ദിനം ; ഇക്കാര്യങ്ങൾ മനസിൽ ഓർത്തിരിക്കാം

By Web Team  |  First Published Jun 17, 2024, 2:23 PM IST

തൻ്റെ കുട്ടിക്ക്  സാമൂഹവുമായുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കാനും മുന്നോട്ട് നയിക്കാനും സഹായിക്കുന്നു. മറ്റുള്ളവരുമായിട്ടുള്ള സഹകരണം, സംഘർഷപരമായ സാഹചര്യത്തിൽ എങ്ങനെ പരിഹാരം കാണാം എന്നിവയെ കുറച്ചു വ്യക്തമായ ധാരണ നൽകൽ,  സാമൂഹിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന കളികളിൽ പലപ്പോഴും പിതാക്കന്മാർ ഏർപ്പെടുന്നു. 


കുട്ടികളുടെ വൈകാരികവും സാമൂഹികവും വൈജ്ഞാനികവും ആരോഗ്യപരവുമായ ക്ഷേമത്തിന് ഒട്ടനവധി  സംഭാവനകൾ അമ്മയെപ്പോലെ തന്നെ അതിലേറെയായി അച്ഛൻ നൽകുന്നുണ്ട്. കുടുംബത്തിൽ മക്കൾക്കായി അച്ഛൻ്റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...

അച്ഛനെ സ്നേഹിക്കുന്ന എല്ലാവർക്കും സ്നേഹത്തോടെ പറയാം അച്ഛാ.., നിങ്ങളാണ് എൻ്റെ എക്കാലത്തെയും റോൾ മോഡലും എൻ്റെ സുഹൃത്തും. അച്ഛൻ്റെ വിയർപ്പ് കൊണ്ട് തുന്നിയിട്ട കുപ്പായമായ ഞാൻ  ഇന്ന് പിതൃദിന ആശംസകൾ നേരുന്നു.

Latest Videos

 "മാതൃദിനം പോലെ അത്ര പ്രാധാന്യമുള്ള ഒന്നല്ല പിതൃദിനം." എന്നു പരക്കെ പറയുമ്പോഴും ഫാദേഴ്‌സ് ഡേയിൽ പിതാക്കന്മാരുടെ മാനസിക ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അച്ഛൻ നമുക്ക് പറഞ്ഞും നൽകിയ ഒട്ടനവധി നല്ല കാര്യങ്ങളെക്കുറിച്ച് ഓർക്കുവാനും  ആഘോഷിക്കാനുള്ള അവസരമായി ഈ ദിനത്തിനെ ഉപയോഗപ്പെടുത്താം. 

 "അത്ര പ്രാധാന്യം ഇല്ലാത്ത ദിനമാണ് പിതൃദിനം എന്ന് പല അച്ചന്മാരും പറഞ്ഞു   കേൾക്കുന്ന  മാസമാണ് ജൂൺ. മാതൃദിനം കടന്നു പോയതിനെ തൊട്ടുപിന്നാലെ പിതൃദിനം വരുന്നതും ആവാം ഇതിന് കാരണം. കുട്ടികളുടെ ജീവിതത്തിൽ  സുപ്രധാന സംഭവങ്ങൾ നൽകുന്നതിൽ അച്ഛൻ്റെ പങ്ക് വളരെ വലുതാണ്. കുട്ടികളുടെ വൈകാരികവും സാമൂഹികവും വൈജ്ഞാനികവും ആരോഗ്യപരവുമായ ക്ഷേമത്തിന് ഒട്ടനവധി  സംഭാവനകൾ അമ്മയെപ്പോലെ തന്നെ അതിലേറെയായി അച്ഛൻ നൽകുന്നുണ്ട്.. കുടുംബത്തിൽ മക്കൾക്കായി അച്ഛൻ്റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങൾ  ഇതാണ്

1. വൈകാരിക പിന്തുണ (Emotional support )

 കുട്ടികളുടെ ജീവിതത്തിൽ സജീവമായി ഇടപെടുന്ന അച്ഛനു  ശക്തമായ വൈകാരിക ബന്ധങ്ങളും സുരക്ഷിതത്വ ബോധവും വിശ്വാസവും സൃഷ്ടിക്കാൻ സഹായിക്കുന്നു. കുട്ടികളെ അവരുടെ ഇടപെടലുകളിലൂടെ, അവരുടെ വികാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പ്രകടിപ്പിക്കാമെന്നും  പഠിപ്പിക്കുന്നതിൽ അച്ഛൻ സുപ്രധാന പങ്ക്  വഹിക്കുന്നു. 

കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ

2. സാമൂഹിക വികസനം (Social Development ) 

തൻ്റെ കുട്ടിക്ക് സാമൂഹവുമായുള്ള  ബന്ധം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കാനും മുന്നോട്ട് നയിക്കാനും സഹായിക്കുന്നു. മറ്റുള്ളവരുമായിട്ടുള്ള സഹകരണം, സംഘർഷപരമായ സാഹചര്യത്തിൽ എങ്ങനെ പരിഹാരം കാണാം എന്നിവയെ കുറച്ചു വ്യക്തമായ ധാരണ നൽകൽ,  സാമൂഹിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന കളികളിൽ പലപ്പോഴും പിതാക്കന്മാർ ഏർപ്പെടുന്നു. ഇത്തരത്തിൽ ഇടപെടുന്ന അച്ഛന്മാരുടെ കുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങൾ കുറവാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

3. വൈജ്ഞാനിക വികസനം (Cognitive Development )

കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നല്ല ഇടപെടലുകൾ നടത്തുന്ന അച്ഛന്മാരുടെ  മക്കൾ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായിയിരിക്കും. അച്ഛൻ വിദ്യാഭ്യാസ കാര്യത്തിൽ ഇടപെടുമ്പോൾ   കുട്ടികളിൽ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും ഏറെയായിരിക്കും. 

4. ശാരീരിക ആരോഗ്യം ( Physical Health )

സ്പോർട്സ്, ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ അച്ഛന്മാരുടെ സജീവമായ ഇടപെടലുകൾ പലപ്പോഴും മക്കളുടെ  മാനസികവും ആരോഗ്യവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. അവർ നൽകുന്ന ചിട്ടയായ വ്യായാമം, നല്ല പോഷകാഹാരവും പരിചരണവും കൊണ്ട് ആരോഗ്യകരമായ പെരുമാറ്റങ്ങൾ ഉൾപ്പെടെയുള്ള നല്ല ശീലങ്ങൾക്ക് ഉടമകളായി മാറും.

5. ധാർമ്മികമായ വികസനം (Moral and Ethical Development)

കുട്ടികളെ ശരിയും തെറ്റും പഠിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് അച്ഛന്മാർ . ശക്തമായ ധാർമ്മിക കോമ്പസ് വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുന്ന പെരുമാറ്റങ്ങളും മനോഭാവങ്ങളും അവർ മാതൃകയാക്കുന്നു. കുട്ടിയുടെ സമഗ്രമായ വികസനത്തിന് നിർണായകമാണ് അച്ഛൻ്റെ ഇടപെടലുകൾ. അച്ഛൻ്റെ ഇടപെടലുകളിലൂടെ കുട്ടികൾക്കുണ്ടാകുന്ന ഗുണങ്ങൾ.

അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം

1. കുട്ടികൾക്കുള്ള പോസിറ്റീവ് ഫലങ്ങൾ

അച്ഛൻ്റെ ഇടപെടലുകളുള്ള കുട്ടികൾ നല്ല പഠനം കാഴ്ചവയ്ക്കുന്നവരായിരിക്കും. ഉയർന്ന വിദ്യാഭ്യാസ നേട്ടം കൈവരിക്കുന്നതിനൊപ്പം അവരിൽ  കുറ്റകൃത്യങ്ങളും പെരുമാറ്റ പ്രശ്‌നങ്ങളുടെയും കുറവായിരിക്കും. അച്ഛൻ വളർത്തുന്ന കുട്ടികളിൽ ആത്മവിശ്വാസവും ആത്മാഭിമാനവും അമിതമായി കണ്ടുവരുന്നുണ്ട്.

2. അച്ഛൻമാരുടെ ഇടപെടലുകൾ കൂടുതലുള്ള കുട്ടികളിൽ വൈകാരിക സംതൃപ്തിയും ലക്ഷ്യബോധവും റിപ്പോർട്ട് ചെയ്യുന്നു. 

 3. ഒരു കുട്ടിക്ക് അച്ഛൻ നൽകുന്ന നല്ല ശീലങ്ങൾ അത് ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന ഒന്നാണ് '  അച്ഛൻ പഠിപ്പിക്കുന്ന വിവിധ കാര്യങ്ങൾ  കുട്ടികളുടെ  സമഗ്രമായ വികസനമാണ് സംഭാവന ചെയ്യുന്നത്.   ഇത്തരം കാര്യങ്ങൾ അവരെ  ഉയർന്ന ജീവിത സംതൃപ്തിയിലേക്കും  വിജയത്തിലേക്കും നയിക്കുന്നു. അച്ഛന്മാരുടെ ഇടപെടലുകളിലുള്ള  കുട്ടികൾ പൊതുവെ കൂടുതൽ പ്രതിരോധശേഷിയുള്ളവരും ജീവിതത്തിലെ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ കൂടുതൽ ഊർജ്ജസ്വലരും ആയിരിക്കും.  അച്ഛൻ്റെ നല്ല രീതിയിലുള്ള ഇടപെടൽ  ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും നിലനിർത്താനും കുട്ടികളെ പഠിപ്പിക്കുന്നു, അവരുടെ ഭാവി സൗഹൃദങ്ങൾ, പ്രണയ ബന്ധങ്ങൾ, പ്രൊഫഷണൽ ഇടപെടലുകളിലും ഇതു പ്രയോജനകരമാകുന്നു. 

പിതൃദിനത്തിൽ നമ്മുടെ അച്ഛൻ്റെ മാനസികാരോഗ്യത്തെ സന്തോഷത്തെയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ട് ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. അവരുടെ വികാരങ്ങളെയും മാനസികാരോഗ്യത്തെയും കുറിച്ച് തുറന്ന് സംസാരിക്കാൻ അച്ഛന്മാരെ പ്രോത്സാഹിപ്പിക്കുക.

നിങ്ങൾ അവരെ പിന്തുണയ്ക്കുന്നുവെന്ന് അവരെ അറിയിക്കുക. ഇത്തരം സംഭാഷണത്തിലൂടെ സുരക്ഷിതവും വിവേചനരഹിതവുമായ ഇടം സൃഷ്‌ടിക്കുക. അച്ഛന്മാർക്കും അവരുടേതായ ഒരിടം  ആവശ്യമാണ്, അവർ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവർക്ക് സമയം ആവശ്യമാണ്. അവരിന്ന് അവരുടെ വീടുകളിൽ തനിച്ചു വിടുക അവർക്ക് ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതിന് അവരെ സഹായിക്കുക സന്തോഷിപ്പിക്കുക. അവരുടെ പ്രൊഫഷണ നിൽ നമുക്ക് നമ്മുടേതായ പിന്തുണ നൽകാം. അവരുടെ സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അവരോടൊപ്പം ചേരാം.

അവർ കുടുംബത്തിനായി ചെയ്യുന്ന കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും ബഹുമാനിക്കുകയും, അംഗീകരിക്കുകയും, അഭിനന്ദിക്കുകയും അവരോട്  നന്ദി പറയുകയും ചെറു സമ്മാനങ്ങൾ നൽകി സന്തോഷം പ്രകടിപ്പിക്കുകയും ആവാം,. ഏറെനേരം അവർ നമുക്കായി ചെലവഴിച്ചതുപോലെ കുറച്ച് സമയം നമുക്ക് അവർക്കായി മാറ്റി വെക്കാം. ഇതെല്ലാം അവർ നൽകിയ അത്രയും വരില്ലെങ്കിലും ഫാദേഴ്‌സ് ഡേയും മറ്റു അവസരങ്ങളും ചിന്താപൂർവ്വം ആഘോഷിക്കുന്നത്  ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബങ്ങളിലേക്ക് നയിക്കും.

പിതാക്കന്മാരുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ അഭിമുഖീകരിക്കുന്ന അതുല്യമായ വെല്ലുവിളികൾ തിരിച്ചറിയാനുമുള്ള മികച്ച സമയമാണ് ഫാദേഴ്‌സ് ഡേ. തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സ്വയം പരിചരണത്തെ പിന്തുണയ്ക്കുക, അവരുടെ സംഭാവനകളെ അഭിനന്ദിക്കുക, അവബോധം വളർത്തുക. നിങ്ങളും നാളെ ഒരച്ഛൻ ആയിരിക്കും.
 

click me!