'കപ്പലണ്ടി കച്ചവടമാണ്, മകന്‍റെ മജ്ജ മാറ്റിവെക്കാൻ 40 ലക്ഷം വേണം', കണ്ണീരോടെ നവ കേരള സദസിലെത്തി അച്ഛൻ; പരിഹാരം

By Web TeamFirst Published Dec 2, 2023, 11:13 PM IST
Highlights

കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന നിർധനനായ തനിക്ക് അതിന് കഴിയില്ലെന്നറിയിച്ചതിനെ തുടർന്നാണ് എം സി സി വഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താമെന്ന്  മന്ത്രി അറിയിച്ചത്

പാലക്കാട്: മകന്‍റെ മജ്ജ മാറ്റിവയ്ക്കൽ  ശാസ്ത്രക്രിയക്ക് വേണ്ടി സഹായം തേടി നവ കേരള സദസിലെത്തിയ അച്ഛന് സന്തോഷത്തോടെ മടക്കം. രണ്ടര വയസ്സുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ എം സി സി യിലൂടെ നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയതോടെയാണ് അച്ഛൻ സന്തോഷത്തോടെ മടങ്ങിയത്.

സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് പറയുന്നത് ഇങ്ങനെ

Latest Videos

രണ്ടര വയസ്സുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ  ശാസ്ത്രക്രിയ എം സി സിയിലൂടെ നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തലസീമിയ മേജർ എന്ന രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സാമ്പത്തികമായി കഴിയാത്ത സങ്കടവുമായെത്തിയതാണ് ഷൊർണൂർ നിയോജകമണ്ഡല നവകേരള സദസ്സ് വേദിയായ  ചെർപ്പുളശ്ശേരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആ രണ്ടര വയസുകാരൻ്റെ അച്ഛൻ. കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ ഇടപെടലിലൂടെ നടത്താൻ സാധിച്ചതിന്റെ  സന്തോഷത്തോടെയാണ് അദ്ദേഹം വേദിയിൽനിന്നും മടങ്ങിയത്.

അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റ് ഭീഷണിയും, തെക്കൻ കേരളത്തിലും ജാഗ്രത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

നവ കേരള സദസ്സിന്റെ ചെർപ്പുളശ്ശേരിയിലെ പരിപാടിയിൽ എത്തിയപ്പോൾ പി മമ്മിക്കുട്ടി എം എൽ എയും മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയാതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്.  മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫിൽട്ടർ ചെയ്യണം. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന നിർധനനായ തനിക്ക് അതിന് കഴിയില്ലെന്നറിയിച്ചതിനെ തുടർന്നാണ് എം സി സി വഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താമെന്ന്  മന്ത്രി അറിയിച്ചത്. സർക്കാർ മേഖലയിൽ മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ  ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!