രണ്ട് മാസം മുൻപ് ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ആരോഗ്യനില വളരെ മോശമാണെന്നും ചികിത്സ തുടരുകയാണെന്നും ഈ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നുമാണ് സുരഭി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഒവേറിയൻ ക്യാൻസർ പോരാട്ടത്തിനൊടുവിൽ പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിൻ അന്തരിച്ചു. മുപ്പതുകാരിയായ സുർഭിയുടെ കുടുംബമാണ് സാമൂഹികമാധ്യമത്തിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ഏറെ നാളായി സുരഭി ഒവേറിയൻ ക്യാൻസറിന് ചികിത്സയിലായിരുന്നു.
രണ്ടാം തവണയാണ് സുർഭിയെ ക്യാന്‍സര്‍ ബാധിക്കുന്നത്. ഇരുപത്തിയേഴാം വയസ്സിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. അന്ന് സർജറിക്കുശേഷം രോഗവിവരം സുർഭി പങ്കുവെച്ചിരുന്നു. 149 സ്റ്റിച്ചുകളുണ്ടായെന്നും അതിയായ വേദനയാണ് അനുഭവപ്പെട്ടതെന്നുമാണ് സുർഭി പറഞ്ഞത്. രണ്ടാം തവണ എത്തിയ ക്യാന്‍സര്‍ പക്ഷേ സുരഭിയുടെ ജീവനെടുക്കുകയായിരുന്നു.
undefined
രണ്ട് മാസം മുൻപ് ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ആരോഗ്യനില വളരെ മോശമാണെന്നും ചികിത്സ തുടരുകയാണെന്നും ഈ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നുമാണ് സുരഭി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എന്താണ് ഒവേറിയന്‍ ക്യാന്‍സര്‍?
സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. എപ്പോഴും വയറു വീര്‍ത്തിരിക്കുക, അടിവയറു വേദന, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, ഇടുപ്പു വേദന, ദഹനപ്രശ്നങ്ങൾ, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, വയറിന്‍റെ വലുപ്പം കൂടുക, കടുത്ത മലബന്ധം, ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം, പുറം വേദന, ആർത്തവസമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, ശബ്ദവ്യതിയാനം, പെട്ടെന്ന് ശരീരഭാരം കുറയുക, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളായി കാണപ്പെടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും ഈ അഞ്ച് പാനീയങ്ങള്‍...