ഫഹദ് ഫാസിൽ പറഞ്ഞ 'എഡിഎച്ച്ഡി' എന്ന മാനസിക അവസ്ഥ; ലക്ഷണങ്ങൾ അറിയാം

By Web Team  |  First Published May 27, 2024, 2:51 PM IST

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എഡിഎച്ച്ഡി  Attention-deficit/hyperactivity disorder (ADHD) എന്നത്. എഡിഎച്ച്ഡി കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്.


അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരുന്നു. നാൽപ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ കണ്ടെത്താനായാൽ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ് പറഞ്ഞു.

എന്താണ് എഡിഎച്ച്ഡി? Attention-deficit/hyperactivity disorder (ADHD)

Latest Videos

undefined

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എഡിഎച്ച്ഡി  Attention-deficit/hyperactivity disorder (ADHD) എന്നത്. എഡിഎച്ച്ഡി കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരിൽ ഈ സ്ഥിതി തുടര്‍ന്നുവരാറുണ്ട്. എഡിഎച്ച്‍ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കുന്നതാണ്.

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ADHD യുടെ കാരണങ്ങൾ...

1. ന്യൂറോളജിക്കൽ പ്രശ്നങ്ങൾ‌
2. മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും
3. ജനിതക ഘടകങ്ങൾ
4. പാരമ്പര്യവും കുടുംബ ചരിത്രവും
5. മസ്തിഷ്ക പരിക്കും ആഘാതവും

ADHD മുതിർന്നവരിലെ ചില ലക്ഷണങ്ങൾ

1.    സമയം ക്രമീകരിക്കാൻ കഴിയാതെ വരിക
2.    ഇഷ്ടമുള്ള ചില കാര്യങ്ങളിൽ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോൾ ചെയ്യേണ്ട മറ്റു കാര്യങ്ങൾ മറക്കുകയും ചെയ്യുക. ഉദാ: ടി.വി കാണുമ്പോൾ
3.    കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതെ വരിക
4.    എന്തിനാണ് മുൻഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ
5.    എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക
6.    ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ
7.    ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
8.    ചോദ്യങ്ങൾ ചോദിച്ചു തീരും മുൻപേ ഉത്തരം പറയുക
9.    മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ക്ഷമയില്ലായ്മമൂലം ഇടയിൽ കയറി സംസാരിക്കുക

സ്ത്രീകളിലെ അമിത മുടികൊഴിച്ചിൽ ; കാരണങ്ങൾ ഇതാകാം

 

click me!