ഹൃദയാഘാതത്തിന്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാറുണ്ട്.
ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഹൃദയാഘാതം ഉണ്ടാകുന്നു. ഹൃദയാഘാതത്തിന്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാം.
വിയർപ്പ്, കഠിനമായ ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം എന്നിവയും ഹൃദയാഘാതത്തിന്റെ മറ്റു പ്രാരംഭ ലക്ഷണങ്ങളായി കാണപ്പെടാം. സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
കൊറോണറി ആർട്ടറി രോഗം (CAD) മൂലം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുകയും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
രണ്ട്...
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൂടുന്നത് പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ മോശം കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടുകയാണ് വേണ്ടത്. ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമ്മുക്ക് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും.
മൂന്ന്...
ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
നാല്...
പ്രമേഹവും ഹൃദയത്തെ ദോഷകരമായി ബാധിക്കും. 65 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗികളുടെ 68% ജീവിതത്തെയും ഹൃദ്രോഗം അപഹരിക്കുന്നു. ജീവിതശൈയില്‍ ചില മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്.
അഞ്ച്...
അമിത വണ്ണം മൂലം കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാത സാധ്യത എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.
ആറ്...
പുകവലിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഏറെയാണ്. പുകവലി ഹൃദയത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും രക്തക്കുഴലുകൾക്ക് ദോഷം ചെയ്യുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ പുകവലി ഉപേക്ഷിക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.
ഏഴ്...
മാനസിക സമ്മർദ്ദവും ഹൃദയാഘാത സാധ്യത കൂട്ടാം. അതിനാല്‍ സ്ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
എട്ട്...
വ്യായാമക്കുറവ് മൂലവും ഹൃദയാഘാത സാധ്യത കൂടാം. അതിനാല്‍ പതിവായി ചെയ്യാന്‍ ശ്രമിക്കുക.
ഒമ്പത്...
ആർത്തവവിരാമം, ഗർഭധാരണം, ഹോർമോൺ തെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങൾ ഹൃദയാഘാത സാധ്യതയെ കൂട്ടാം.