വിറ്റാമിൻ ഡിയുടെയോ അവശ്യ പോഷകങ്ങളുടെയോ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും അണുബാധകൾക്കും ചൊറിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ് തുടങ്ങിയ പതിവ് ചർമ്മ പ്രശ്നങ്ങൾ ഒരു സാധാരണ ആശങ്കയാണ്. മരുന്നുകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഈ പ്രശ്നങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ഈ ചർമ്മ പ്രശ്നത്തെ ഒരു പരിധി വരെ തടയാൻ സഹായിക്കും.
ഇടയ്ക്കിടെ വരുന്ന ചർമ്മത്തിലെ ചൊറിച്ചിലിന്റെ കാരണങ്ങൾ അറിയാം
ഒന്ന്
അമിതമായ നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ദഹനശേഷിയെ അവതാളത്തിലാക്കുകയും ചർമ്മപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
രണ്ട്
പഞ്ചസാരയുടെ അമിത ഉപയോഗം, പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ പാനീയങ്ങളിലൂടെയും ശീതളപാനീയങ്ങളിലൂടെയും ചർമ്മ അലർജികൾക്ക് കാരണമാകും.
മൂന്ന്
വിറ്റാമിൻ ഡിയുടെയോ അവശ്യ പോഷകങ്ങളുടെയോ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും അണുബാധകൾക്കും ചൊറിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
1. ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്ട്‌സ് ഉൾപ്പെടുത്തുക. പിസ്ത, ബദാം, വാൾനട്ട് പോലുള്ളവ കഴിക്കുക.
2. പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക.
3. ആഴ്ചയിൽ ഒരിക്കൽ മിതമായ അളവിൽ മാംസാഹാരം കഴിക്കുക.
4. ദിവസേന വ്യായാമം ചെയ്യുക.
5. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.
6. ശരിയായ ശുചിത്വം പാലിക്കുക.
നെയ്യോ കടുകെണ്ണയോ, മുടി വളർച്ചയ്ക്ക് ഏതാണ് നല്ലത് ?