Weight Loss : വണ്ണം കുറയ്ക്കാന്‍ വ്യായാമത്തിനല്ല ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്...

By Web Team  |  First Published Feb 20, 2022, 5:50 PM IST

യഥാര്‍ത്ഥത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചിന്തിക്കേണ്ടത് വ്യായാമത്തെ കുറിച്ചല്ലെന്നാണ് വിദഗ്ധരായ ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. നമ്മുടെ ശരീരത്തിന് വേണ്ട 100 ശതമാനം ഊര്‍ജ്ജവും നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തില്‍ നിന്നാണ്. ഈ ഊര്‍ജ്ജം നാം എന്തിനെല്ലാമാണ് ഉപയോഗിക്കുന്നത്?


ആഗോളതലത്തില്‍ തന്നെ ജീവിതരീതികളുടെ ഭാഗമായി വണ്ണം കൂടുന്നവരുടെ എണ്ണം ( Obese People ) വര്‍ധിച്ചുവരുന്ന രാജ്യമാണ് ഇന്ത്യയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. വ്യായാമമില്ലായ്മയാണ് ( Lack of Exercise ) ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വരുമ്പോള്‍ വ്യായാമത്തിനാണ് ഏവരും പ്രാധാന്യം നല്‍കാറ്. 

ഫിറ്റ്‌നസ് സെന്ററുകള്‍, ജിം, യോഗ കേന്ദ്രങ്ങള്‍ എന്നിങ്ങനെ വണ്ണം കുറയ്ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഇടങ്ങളുടെ മത്സരം മറ്റൊരു വശത്ത് കൊഴുക്കുകയും ചെയ്യുന്നു. 

Latest Videos

യഥാര്‍ത്ഥത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചിന്തിക്കേണ്ടത് വ്യായാമത്തെ കുറിച്ചല്ലെന്നാണ് വിദഗ്ധരായ ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. നമ്മുടെ ശരീരത്തിന് വേണ്ട 100 ശതമാനം ഊര്‍ജ്ജവും നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തില്‍ നിന്നാണ്. ഈ ഊര്‍ജ്ജം നാം എന്തിനെല്ലാമാണ് ഉപയോഗിക്കുന്നത്? 

വര്‍ക്കൗട്ട് ചെയ്യാന്‍ മാത്രമല്ല ഊര്‍ജ്ജം ഉപയോഗിക്കുന്നത്. ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ശ്വാസമെടുക്കുമ്പോഴും അത് പുറത്തുവിടുമ്പോഴും, ശരീരത്തിന്റെ താപനില നിയന്ത്രിക്കുമ്പോഴുമെല്ലാം ഊര്‍ജ്ജം വിനിയോഗിക്കപ്പെടുന്നുണ്ട്. ഇങ്ങനെ ഓരോ ചെറിയ കാര്യങ്ങള്‍ക്കും ഊര്‍ജ്ജം ആവശ്യമാണ്. 

അങ്ങനെയെങ്കില്‍ ദിവസവും നാം വര്‍ക്കൗട്ട് ചെയ്തുകളയുന്ന ഊര്‍ജ്ജം എത്രമാത്രം ആയിരിക്കും? സ്വാഭാവികമായും ചെറിയൊരു ശതമാനം മാത്രമായിരിക്കും. പത്ത് മുതല്‍ മുപ്പത് ശതമാനം വരെയാണ് ഏകദേശം ഈ കണക്ക് വരുന്നതത്രേ. എങ്കില്‍ കൂടുതല്‍ വര്‍ക്കൗട്ട് ചെയ്യാമെന്ന് കരുതിയാലും തെറ്റി. അതും ശരീരത്തിന് എടുക്കാവുന്നതല്ല. 

അപ്പോള്‍പ്പിന്നെ എവിടെയാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്? സംശയിക്കേണ്ട, ഭക്ഷണത്തില്‍ തന്നെ. നമ്മള്‍ എത്ര കലോറി എടുക്കുന്നതിന് അനുസരിച്ചാണ് അത് ഉപയോഗപ്പെടുത്തുന്നതും, ചിലവഴിക്കുന്നതുമെല്ലാം. നമ്മുടെ ആരോഗ്യത്തിനും ജീവിതരീതിക്കും അനുയോജ്യമായ ഡയറ്റാണ് നാം പാലിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതിന് ഫലം കണ്ടിരിക്കും. 

വണ്ണം കൂടുക- അല്ലെങ്കില്‍ കുറയുക എന്നീ പ്രക്രിയയെല്ലാം പല ഘടകങ്ങളില്‍ കൂടി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ജനിതകമായ ഘടകങ്ങള്‍ ( പാരമ്പര്യം), ജീവിതരീതി, പാരിസ്ഥിതിക ഘടകങ്ങള്‍, നമുക്ക് ലഭ്യമായിട്ടുള്ള ഭക്ഷണം, ആരോഗ്യപ്രശ്‌നങ്ങള്‍/ അസുഖങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. അതുകൊണ്ട് ഒരു പരിധിയില്‍ കവിഞ്ഞ് ശരീരത്തിന്റെ പ്രകൃതത്തെ മാറ്റുകയും സാധ്യമല്ല. 

വ്യായാമം നിര്‍ബന്ധമായും മുതിര്‍ന്ന ഒരാള്‍ ചെയ്യേണ്ടത് തന്നെയാണ്. അത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യും. ഓരോ വ്യക്തിയെയും ഇത് ഓരോ തരത്തിലാണ് സ്വാധീനിക്കുക. ചിലര്‍ നന്നായി വര്‍ക്കൗട്ട് ചെയ്യുകയും അത് പരിഹരിക്കാന്‍ നന്നായി കഴിക്കുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. 

ഡയറ്റില്‍ നിയന്ത്രണം വരുത്തുകയെന്നത് തന്നെയാണ് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ഉചിതം. കലോറി കുറയ്ക്കാം, മധുരം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. ആരോഗ്യകരമായ ഭക്ഷണം മിതമായ അളവില്‍ സമയത്തിന് കഴിക്കുകയും അതിന് ആനുപാതികമായി കായികമായ കാര്യങ്ങള്‍ ചെയ്യുകയും ആവാം.

Also Read:- ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍; ടിപ്സ് പങ്കുവച്ച് ഭാഗ്യശ്രീ
 

click me!