Erectile Dysfunction : 'സൈക്ലിംഗ്'ഉദ്ധാരണപ്രശ്നം സൃഷ്ടിക്കുമോ? പുരുഷന്മാര്‍ അറിയേണ്ടത്...

By Web Team  |  First Published Jul 7, 2022, 11:57 PM IST

മോശം ജീവിതരീതികള്‍ പലപ്പോഴും ഇതിലേക്ക് നയിക്കാം. അതുകൊണ്ട് ചല കാര്യങ്ങളില്‍ പ്രത്യേകമായ കരുതല്‍ പുരുഷന്മാര്‍ സൂക്ഷിക്കേണ്ടതുണ്ട്. അത്തരത്തില്‍ സൂക്ഷിക്കണമെന്ന് എല്ലായ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളൊരു സംഗതിയാണ് ബൈക്ക് റൈഡും, സൈക്ലിംഗും. ഇത് ക്രമേണ ഉദ്ധാരണക്കുറവിലേക്ക് നയിച്ചേക്കാമെന്ന തരത്തിലുള്ള വാദങ്ങള്‍ ഏറെ ഉയരാറുണ്ട്. 


പുരുഷന്മാരില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവും അധികമായി കാണപ്പെടുന്ന പ്രശ്നമാണ് ഉദ്ധാരണക്കുറവ്. മോശം ജീവിതരീതികള്‍ പലപ്പോഴും ഇതിലേക്ക് നയിക്കാം. അതുകൊണ്ട് ചല കാര്യങ്ങളില്‍ പ്രത്യേകമായ കരുതല്‍ പുരുഷന്മാര്‍ സൂക്ഷിക്കേണ്ടതുണ്ട്. 

അത്തരത്തില്‍ സൂക്ഷിക്കണമെന്ന് എല്ലായ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളൊരു സംഗതിയാണ് ബൈക്ക് റൈഡും, സൈക്ലിംഗും. ഇത് ക്രമേണ ഉദ്ധാരണക്കുറവിലേക്ക് നയിച്ചേക്കാമെന്ന തരത്തിലുള്ള വാദങ്ങള്‍ ഏറെ ഉയരാറുണ്ട്. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം? 

Latest Videos

സത്യത്തില്‍ സൈക്ലിംഗ് ഒരുപാട് ഗുണങ്ങളുള്ളൊരു വ്യായാമം തന്നെയാണ്. എന്നാല്‍ ശരിയായ രീതിയിലല്ല ഇത് ചെയ്യുന്നത് എങ്കില്‍, പതിവായി ദീര്‍ഘദൂരം സൈക്ലിംഗ് നടത്തുന്നത് ചില പുരുഷന്മാരില്‍ ഉദ്ധാരണക്കുറവിന് കാരണമാകാമെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

സൈക്കിള്‍ സീറ്റില്‍ ദീര്‍ഘമായി അമര്‍ന്നിരിക്കുന്നത് മൂലം ഇത് സ്വകാര്യഭാഗങ്ങളിലെ നാഡികളില്‍ സമ്മര്‍ദ്ദമുണ്ടാക്കാം. ഇത് ക്രമേണ ഉദ്ധാരണപ്രശ്നങ്ങളിലേക്ക് നയിക്കാം. ജനനേന്ദ്രിയത്തിനും മലദ്വാരത്തിനും ഇടയ്ക്കുള്ള 'പെരീനിയം' എന്ന ഭാഗത്തിനേല്‍ക്കുന്ന 'പ്രഷര്‍' രക്തയോട്ടം കുറയ്ക്കുന്നു. ഇത് മൂലം സ്വകാര്യഭാഗങ്ങളില്‍ മരവിപ്പ്, നേരിയ വേദനയോട് കൂടിയുള്ള തുടിപ്പ് എന്നിവയെല്ലാം അനുഭവപ്പെടാം. ഇവയെല്ലാം ക്രമേണ ഉദ്ധാരണപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. 

പോളണ്ടിലെ 'റോക്ലോ മെഡിക്കല്‍ യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം പതിവായി സൈക്ലിംഗ് നടത്തുന്നവര്‍ ഇതുമൂലം ഉദ്ധാരണപ്രശ്നങ്ങള്‍ വരാതിരിക്കാൻ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘദൂരം സൈക്ലിംഗ് നടത്തുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേല്‍ക്കുക, വിശ്രമിക്കുക, നടക്കുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. 

'ഹാര്‍വാര്‍ഡ് സ്പെഷ്യല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ട്' പറയുന്നത് കൂടി കേള്‍ക്കൂ. സ്ഥിരമായി ശ്രദ്ധയില്ലാതെ ബൈക്കിലും സൈക്കിളിലും ദീര്‍ഘനേരം ചെലവിടുന്നവരില്‍ ലിംഗത്തിലുള്ള നാഡികളും ധമനികളും പ്രശ്നത്തിലാകുന്നത് മൂലം ഉദ്ധാരണപ്രശ്നങ്ങളുണ്ടാകാമെന്ന്. 

ഇക്കാര്യങ്ങളെല്ലാം ഈ മേഖലയില്‍ തുടരുന്ന പുരുഷന്മാര്‍ക്ക് പലതും ശ്രദ്ധിക്കാനുണ്ടെന്ന് തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. എന്നാലിത് കൊണ്ടെന്നും റൈഡിനോടുള്ള ഇഷ്ടം ഉപേക്ഷിക്കേണ്ടതില്ല. റൈഡേഴ്സ് മറ്റെല്ലാ കാര്യങ്ങളിലും പുലര്‍ത്തുന്ന ജാഗ്രത, തയ്യാറെടുപ്പുകള്‍ എന്നിവ ആരോഗ്യകാര്യത്തിലും പുലര്‍ത്തിയാല്‍ മാത്രം മതി. 

സൈക്കിള്‍ ആയാലും ബൈക്ക് ആയാലും അതിന്‍റെ സീറ്റ് ആവശ്യത്തിന് മാര്‍ദ്ദവത്തോടെ വേണം ക്രമീകരിക്കാൻ. ജെല്‍ നിറച്ച കവറുകള്‍ ആവശ്യമെങ്കില്‍ അവയും ഉപയോഗിക്കാം. സൈക്കിളിന്‍റെയോ ബൈക്കിന്‍റെയും ഹാന്‍ഡില്‍ബാറിന്‍റെ ഉയരവും ശ്രദ്ധിക്കണം. ഇത് സീറ്റില്‍ നിന്ന് ഒരുപാട് ഉയരത്തില്‍ നില്‍ക്കുന്നതും അത്ര നല്ലതല്ല.  അതുപോലെ തീരെ വിസ്താരമില്ലാത്ത നേരിയ സീറ്റിംഗും നല്ലതല്ല. ആദ്യം സൂചിപ്പിച്ചത് പോലെ ഇടയ്ക്ക് സീറ്റില്‍ നിന്ന് മാറാനും നടക്കാനുമെല്ലാം ശ്രദ്ധിക്കുകയും വേണം. 

Also Read:- സെക്സിനിടെ പങ്കാളിയുടെ ശരീരത്തെ കുറിച്ച് തുറന്ന് സംസാരിക്കാറുണ്ടോ?

click me!