ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ചുവന്ന നിറത്തിലുള്ള എട്ട് പഴങ്ങൾ

By Web Team  |  First Published Dec 5, 2024, 10:28 PM IST

സ്ട്രോബെറി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ആൻറി-ഇൻഫ്ലമേറ്ററി പോളിഫെനോളുകൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും 1 കപ്പ് (150 ഗ്രാം) സ്ട്രോബെറി കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും.
 


ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരിയാണ്. മോശം കൊളസ്ട്രോൾ ഹൃദയ സംബന്ധമായ രോ​ഗങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാന അപകട ഘടകമാണ്. ഹൃ​ദയത്തെ സംരക്ഷിക്കുന്നതിന് ഭക്ഷണം വലിയ പങ്കാണ് വഹിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട ചുവന്ന നിറത്തിലേ പഴങ്ങളെ കുറിച്ചാണ് പറയുന്നത്.

സ്ട്രോബെറി

Latest Videos

സ്ട്രോബെറി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ആൻറി-ഇൻഫ്ലമേറ്ററി പോളിഫെനോളുകൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും 1 കപ്പ് (150 ഗ്രാം) സ്ട്രോബെറി കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും.

ചെറിപ്പഴം

ചെറിയിൽ ആൻറി ഓക്സിഡൻറുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും രക്തസമ്മർദ്ദവും കുറയ്ക്കുന്നു. 

മാതളനരങ്ങ

മാതളനാരങ്ങയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) ഓക്‌സിഡേഷൻ തടയുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ആൻ്റിഓക്‌സിഡൻ്റ് പ്രതിരോധം വർധിപ്പിക്കുകയും  ചെയ്യും. 

തണ്ണിമത്തൻ

രക്തചംക്രമണവും ഹൃദയത്തിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്ന എൽ-സിട്രൂലിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാണ്.

റാസ്ബെറി

നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ റാസ്ബെറി ഹൃദയാരോഗ്യത്തിന് കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു. 100 ഗ്രാം റാസ്ബെറിയിൽ 6.4 ഗ്രാം ഫൈബർ ഉണ്ട്. ദിവസവും 1 കപ്പ് (125 ഗ്രാം) റാസ്ബെറി കഴിക്കാവുന്നതാണ്.

ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയിൽ റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. ദിവസവും 1 കപ്പ് (150 ഗ്രാം) ചുവന്ന മുന്തിരി കഴിക്കുക.

ക്രാൻബെറി

ക്രാൻബെറി കഴിക്കുന്നത് ധമനികളുടെ കാഠിന്യം കുറയ്ക്കാനും കൊളസ്ട്രോൾ പ്രൊഫൈലുകൾ മെച്ചപ്പെടുത്താനും സഹായിക്കും. ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. 

ചുവന്ന ആപ്പിൾ

പെക്റ്റിൻ, പോളിഫെനോൾ എന്നിവയാൽ സമ്പന്നമായ ചുവന്ന ആപ്പിളിന് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.

മഖാനയോ നിലക്കടലയോ? ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്?

 

click me!