സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം, എൻഡോക്രൈൻ അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ, മദ്യപാനം, പുകവലി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ഉദ്ദാരണക്കുറവിന് കാരണമാകാം.
ലൈംഗിക ബന്ധത്തിലേർപ്പെടാൻ പുരുഷൻമാർക്ക് ആവശ്യമായ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയെയാണ് 'ഉദ്ധാരണക്കുറവ്' (Erectile Dysfunction) എന്ന് പറയുന്നത്. ഈ പ്രശ്നമുള്ളവർക്ക് ലൈംഗിക താൽപര്യങ്ങൾ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല. അഞ്ചിലൊരു പുരുഷന് ഉദ്ധാരണക്കുറവ് പ്രശ്നം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം, എൻഡോക്രൈൻ അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ, മദ്യപാനം, പുകവലി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ഉദ്ദാരണക്കുറവിന് കാരണമാകാം.
undefined
ഭക്ഷണത്തിലെ കൊളസ്‌ട്രോളും അപൂരിത കൊഴുപ്പും ഉദ്ദാരണക്കുറവും തമ്മിൽ ബന്ധമുള്ളതായി മസാച്യുസെറ്റ്‌സിലെ മെയിൽ ഏജിംഗ് നടത്തിയ പഠനത്തിൽ പറയുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം - കൂടുതലും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ പോലുള്ളവ) എന്നിവ കഴിക്കുന്നത് ഇഡിയെ തടയുമെന്ന് മറ്റ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഉദ്ദാരണക്കുറവ് പരിഹരിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നറിയാം...
1.ബ്ലാക്ക്ബെറി...
ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഇഡിയുടെസാധ്യത കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ പറയുന്നു. ബ്ലാക്ക്‌ബെറികളിൽ ആറ് വ്യത്യസ്ത തരം ഫ്ലേവനോയ്ഡുകൾ ഉണ്ട്. ഡാർക്ക് ചോക്ലേറ്റ് ഫ്ലേവനോയ്ഡുകളുടെ മറ്റൊരു മികച്ച ഉറവിടമാണ്.
2.തണ്ണിമത്തൻ...
തണ്ണിമത്തനിൽ കാണപ്പെടുന്ന എൽ-സിട്രുലിൻ ഇഡി പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. തണ്ണിമത്തൻ കഴിക്കുന്നത് ലിംഗത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കും. എന്നിരുന്നാലും ഈ സാധ്യത വിലയിരുത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീനും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
3. പാലക്ക് ചീര...
പാലക്ക് ചീരയിൽ ഉയർന്ന അളവിൽ ഫോളേറ്റ് (ഫോളിക് ആസിഡ്) ഉണ്ട്. വിറ്റാമിൻ ബി 9 ന്റെ സ്വാഭാവിക രൂപമാണ് ഫോളേറ്റ്. ഇഡി പ്രശ്നമുള്ള പുരുഷന്മാർക്ക് പലപ്പോഴും ഫോളിക് ആസിഡിന്റെ അളവ് കുറവാണെന്ന് ഒരു പഠനം കണ്ടെത്തി. ഫോളിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നത് ഇഡിയുടെ പ്രത്യാഘാതങ്ങൾ തടയാൻ സഹായിക്കുമെന്നറിയാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.
4. ഓട്സ്...
ഓട്‌സിൽ അമിനോ ആസിഡ് എൽ-അർജിനൈൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ മിനുസമാർന്ന പേശികളുടെ പാളി വിശ്രമിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും കഴിയും. എൽ-അർജിനൈൻ സപ്ലിമെന്റേഷൻ ഇഡിക്ക് ഫലപ്രദമാകുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
5. പിസ്ത...
പിസ്ത കഴിക്കുന്നത് ഇഡിയെ അകറ്റാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് പിസ്ത.
6. മാതളനാരങ്ങ ജ്യൂസ്...
മാതളനാരങ്ങ ജ്യൂസിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇഡി മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
7. വാഴപ്പഴം...
വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലാണ്. വാഴപ്പഴത്തിലും ധാരാളം ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന പുരുഷന്മാർക്ക് ശരാശരി 10 ശതമാനം ഇഡി അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണത്തിൽ കണ്ടെത്തി.
8. മത്സ്യം...
ഒമേഗ-3 ഫാറ്റി ആസിഡുകൾ മിക്ക മത്സ്യങ്ങളിലും കാണപ്പെടുന്നു, ഇത് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഇഡി മെച്ചപ്പെടുത്താൻ സഹായിച്ചതായി ഒരു പഠനം കണ്ടെത്തി. ട്യൂണ, സാൽമൺ, മത്തി, ചിപ്പി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുന്നു.
ഒഴിവാക്കേണ്ട രണ്ട് ഭക്ഷണങ്ങൾ..
മദ്യപാനം...
മദ്യപാനം രക്തയോട്ടം കുറയ്ക്കുകയും ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കുറയ്ക്കുകയും കേന്ദ്ര നാഡീവ്യൂഹത്തെ തളർത്തുകയും ചെയ്യും. ഈ ഘടകങ്ങളെല്ലാം ഇഡിക്ക് കാരണമാകുന്നതായി ഹെൽത്ത്‌ഗെയ്‌ൻസിലെ ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ എംഡി കെൻഡ്രിക് ഹേവുഡ് പറയുന്നു.
സോയ ഉൽപ്പന്നങ്ങൾ...
സോയ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞതായി മറ്റൊരു പഠനം കണ്ടെത്തി. ആൻഡ്രോജന്റെ ഉത്പാദനം കുറയ്ക്കാനും ഇഡിയ്ക്ക് കാരണമാകുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാനും സോയാബീന് കഴിയും.
സിഫിലിസ്' എന്ന ലൈംഗിക രോഗം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ