ഓർമ്മക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഡിമൻഷ്യയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് 'ഡിമെൻഷ്യ' എന്ന് പറയുന്നത്. ഓർമ്മക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഡിമെൻഷ്യയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ ഇവ കഴിക്കാം
ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിനുകളായ കെ, ഇ, ഫോളേറ്റ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഇലക്കറികൾ സലാഡുകളിലോ സ്മൂത്തികളിലോ ഉൾപ്പെടുത്താം.
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. ഒരു പിടി സരസഫലങ്ങൾ ലഘുഭക്ഷണമായി കഴിക്കുക. അവ തൈരിലോ സാലഡിലോ സ്മൂത്തിയിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.
നട്സ്
ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് നട്സ്. ഇവയെല്ലാം തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ദിവസവും ഒരു പിടി നട്സ് ശീലമാക്കുക.
ഫാറ്റി ഫിഷ്
സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
ധാന്യങ്ങൾ
നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തിന് പ്രധാനമാണ്.
ഒലിവ് ഓയിൽ
ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആൻ്റിഓക്‌സിഡൻ്റുകളും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതൊടൊപ്പം ഓർമ്മശക്തിയും കൂട്ടുന്നു.
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാചെ ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഓർമ്മശക്തി കൂട്ടുന്നതിനും തലച്ചോറിനെ ആരോഗ്യമുള്ളതുമാക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.