മുഖത്തെ പാടുകൾ എളുപ്പം അകറ്റും, പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web Team  |  First Published Jul 29, 2024, 8:49 PM IST

രണ്ട് ടീ സ്പൂൺ കടലമാവിലേക്ക് ഒരു ടീസ്പൂൺ മുട്ടയുടെ വെള്ള ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.


ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് മുട്ട. മുഖകാന്തി കൂട്ടാനും മുഖത്തെ കരുവാളിപ്പ് അകറ്റാനുമെല്ലാം പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതാണ് എപ്പോഴും നല്ലത്. മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം ഫാറ്റി ആസിഡുകളുണ്ട്. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തും. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുള്ളതിനാൽ അമിതമായ എണ്ണ നീക്കാൻ സഹായിക്കും. വീട്ടിൽ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ. 

ഒന്ന്

Latest Videos

undefined

രണ്ട് ടീസ്പൂൺ കടലമാവിലേക്ക് ഒരു ടീസ്പൂൺ മുട്ടയുടെ വെള്ള ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

രണ്ട്

ഒരു മുട്ടയുടെ വെള്ളയിൽ രണ്ട് ടീസ്‌പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്‌പൂൺ ഒലിവ് ഓയിൽ എന്ന ചേർത്ത് 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം  മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

മുട്ടയുടെ വെള്ളയിൽ രണ്ട് ടീ സ്പൂൺ തണുത്ത പാൽ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ഉച്ചഭക്ഷണത്തിന് മുമ്പ് മൂന്ന് അല്ലി വെളുത്തുള്ളി കഴിക്കൂ, ഗുണമിതാണ്
 

click me!