വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നു കൊണ്ട് നഖം കടിക്കുന്നത് പല അസുഖങ്ങള്‍ക്കും കാരണമാവും. മോണയ്ക്കും പല്ലിനും നഖത്തിനും കേടുപാടുകള്‍ സംഭവിക്കാനും ഇതു കാരണമാകും. നഖത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുക മാത്രമല്ല വളര്‍ച്ച മുരടിക്കാനും സാധ്യതയുണ്ട്.
പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കൽ. കുട്ടിക്കാലത്ത് ശീലമാക്കുന്ന ഈ സ്വഭാവം വലുതാകുമ്പോഴും മാറ്റാത്തവരുണ്ട്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഈ ദുശ്ശീലം കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും മാറ്റിയെടുക്കാം. ജിജ്ഞാസ, വിരസത, സമ്മർദ്ദം ലഘൂകരിക്കൽ എന്നിവ കാരണം കുട്ടികൾ നഖം കടിച്ചേക്കാം. നഖം കടിക്കുന്നത് കുട്ടിയുടെ പല്ലുകൾക്കും നഖങ്ങൾക്കും ദോഷം ചെയ്യും. അതിനാൽ കുട്ടി നഖം കടിക്കുമ്പോൾ പ്രത്യേകിച്ച് അക്രമാസക്തമായ പെരുമാറ്റം പ്രകടിപ്പിക്കുകയാണെങ്കിൽ ഒരു ദന്തരോഗവിദഗ്ദ്ധനെ കണ്ടേണ്ടത് പ്രധാനമാണ്.
മുതിർന്നവരെപ്പോലെ കുട്ടികൾക്കും അവരുടേതായ സമ്മർദ്ദങ്ങൾ, അസുഖകരമായ കാര്യങ്ങൾ തുടങ്ങിയവയുണ്ട്. നമ്മളെപ്പോലെ കുട്ടികൾക്കും ഈ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ ആഗ്രഹമുണ്ട്. പക്ഷേ സാധാരണയായി അത് എങ്ങനെ ചെയ്യണമെന്ന് അറിയില്ല. കുട്ടി എങ്ങനെ ഉത്കണ്ഠയോ സമ്മർദ്ദമോ അസന്തുഷ്ടനോ ആണെന്ന് കാണാൻ നിരവധി മാർഗങ്ങളുണ്ട്. അവർ സാധാരണയായി മുടി വളച്ചൊടിക്കുകയോ വലിക്കുകയോ ചെയ്യുന്നു, രാത്രിയിൽ ഉറങ്ങാൻ കഴിയില്ല, ചില സന്ദർഭങ്ങളിൽ, അവർ കിടക്കയിൽ മൂത്രം ഒഴിക്കുക പോലും ചെയ്യുന്നു. കൂടുതൽ കുട്ടികളിലും
നഖം കടിക്കുന്ന ശീലമാണ് കണ്ട് വരുന്നതെന്ന് ഫൂട്ട് ഹെൽത്ത് പ്രാക്ടീഷണറായ ലിന പറഞ്ഞു.
ടിവി കാണുമ്പോഴോ വിരസത കൊണ്ടോ കുട്ടി നഖം കടിക്കുന്നത് കാണാം. കുട്ടി നഖം കടിച്ചാൽ ഒരു കാരണവശാലും ശിക്ഷിക്കരുത്. അത് കൂടുതൽ ദോഷം ചെയ്യും. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് നഖം കടിക്കുന്നത് പല അസുഖങ്ങൾക്കും കാരണമാവും.മോണയ്ക്കും പല്ലിനും നഖത്തിനും കേടുപാടുകൾ സംഭവിക്കാനും ഇതു കാരണമാകും. നഖത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുക മാത്രമല്ല വളർച്ച മുരടിക്കാനും സാധ്യതയുണ്ട്. നഖത്തിനു ചുറ്റുമുള്ള ചർമ്മം കടിക്കുന്നതു മൂലം ചോരവരാനും കുഴിനഖം വരുന്നതിനും സാധ്യതയുണ്ട്.
കുട്ടികൾക്ക് സ്ഥിരമായി ഉണ്ടാകുന്ന ഒരസുഖമാണ് വിരശല്യവും വയറു വേദനയും. ഇതിന് പ്രധാനകാരണം വൃത്തിയില്ലാത്ത നഖങ്ങൾ സ്ഥിരമായി കടിക്കുന്നതും കൈവിരലുകൾ വൃത്തിയില്ലാതെ ഉപയോഗിക്കുന്നതുമാണ്. കുഞ്ഞുങ്ങളുടെ നഖങ്ങൾ അവരുടെ തന്നെ ശരീരത്തിൽ കൊണ്ട് പോറലേൽക്കാതിരിക്കാൻ അമ്മമാർ മൃദുവായി കടിച്ചുകളയാറുണ്ട്. വളരെ ശ്രദ്ധയോടെയും വൃത്തിയോടെയും വേണം ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ. കുട്ടികളുടെ നഖങ്ങൾ വെട്ടി വൃത്തിയാക്കുമ്പോൾ ബ്ലേഡ് ഉപയോഗിക്കുന്നത് നല്ലതെന്നും വിദഗ്ധർ പറയുന്നു.
എങ്ങനെ നിർത്താം...
1. നഖം സ്ഥിരമായി വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക.
2. കുട്ടികളിലെ മാനസ്സിക സമ്മർദ്ദം കുറയ്ക്കുക.
3. നഖം കടിക്കുന്നതിന് തുടർച്ചയായി ചീത്ത പറഞ്ഞ് വെറുപ്പിക്കാതിരിക്കുക
4. നഖം കടിക്കുന്നത് നിർത്തിയാലുള്ള നല്ല വശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കുക.
ചെറുപ്പക്കാരെ 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' ബാധിക്കുന്നത് എന്തുകൊണ്ട്?