Health Tips: അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

By Web TeamFirst Published Oct 11, 2024, 7:57 AM IST
Highlights

ക്രമരഹിതമായ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം, പുകവലി, കഫൈന്‍, എരുവേറിയ മസാലകൾ അല്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക തുടങ്ങിയവയൊക്കെ മൂലം ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാകാം. 

അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും ഭക്ഷണരീതിയില്‍ വന്ന മാറ്റങ്ങളുമാണ് അസിഡിറ്റിക്ക് കാരണം. ക്രമരഹിതമായ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം, പുകവലി, കഫൈന്‍, എരുവേറിയ മസാലകൾ അല്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക തുടങ്ങിയവയൊക്കെ മൂലം ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാകാം. 

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

ഒന്ന്

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്. 

രണ്ട്

ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നതാണ് അസിഡിറ്റിയെ ചെറുക്കാന്‍ നല്ലതാണ്. അതുപോലെ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. 

മൂന്ന്

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കാനും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്താനും വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്.  

നാല്

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. 

അഞ്ച്

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്. 

ആറ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ബദാം, അണ്ടിപ്പരിപ്പ്, ഫ്ലക്സ് സീഡ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പച്ചക്കറികളും സുഗന്ധവ്യഞ്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും. 

ഏഴ്

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ചിലര്‍ക്ക് ഇവ അസിഡിറ്റി ഉണ്ടാക്കാം. 

എട്ട്

ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ഒമ്പത്

ഉപ്പ്, പഞ്ചസാര എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വയറിന്‍റെ ആരോഗ്യത്തിന് നല്ലത്. 

പത്ത്

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

youtubevideo

click me!