ബിപി നിയന്ത്രിക്കുന്നതിനായി കഴിക്കാവുന്നൊരു ഭക്ഷണം; ഇത് പക്ഷേ പലര്‍ക്കുമറിയില്ല...

By Web Team  |  First Published Apr 27, 2023, 9:02 PM IST

പ്രധാനമായും ഡയറ്റിലൂടെയും മറ്റ് ജീവിതരീതികളിലൂടെയുമാണ് ബിപി നിയന്ത്രിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ നിയന്ത്രിക്കേണ്ടത് ബിപിയുള്ളവരെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് ഉപ്പും, ഉപ്പടങ്ങിയ ഭക്ഷണങ്ങളും. എന്നാലോ ചില ഭക്ഷണങ്ങളാണെങ്കില്‍ ബിപി കുറയ്ക്കാനും സഹായിക്കും. 


ബിപി അഥവാ രക്തസമ്മര്‍ദ്ദത്തെ ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ കേവലം ജീവിതശൈലീരോഗം എന്നതില്‍ക്കവിഞ്ഞ് പല അസുഖങ്ങളിലേക്കും ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്കും നമ്മെ നയിക്കാൻ ബിപിക്ക് കഴിയും. അതുകൊണ്ട് തന്നെ ബിപി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. 

പ്രധാനമായും ഡയറ്റിലൂടെയും മറ്റ് ജീവിതരീതികളിലൂടെയുമാണ് ബിപി നിയന്ത്രിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ നിയന്ത്രിക്കേണ്ടത് ബിപിയുള്ളവരെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് ഉപ്പും, ഉപ്പടങ്ങിയ ഭക്ഷണങ്ങളും. എന്നാലോ ചില ഭക്ഷണങ്ങളാണെങ്കില്‍ ബിപി കുറയ്ക്കാനും സഹായിക്കും. 

Latest Videos

അത്തരത്തില്‍ ബിപി കുറയ്ക്കാൻ സഹായിക്കുന്നൊരു ഭക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'ഫിഗ്സ്' അഥവാ അത്തിപ്പഴം. ഇത് പൊട്ടാസ്യത്തിന്‍റെ നല്ലൊരു സ്രോതസായതിനാല്‍ തന്നെ ബിപി കുറയ്ക്കാൻ വലിയ രീതിയില്‍ സഹായിക്കുന്നു. ബിപി പ്രശ്നമുള്ളവരോട് പലപ്പോഴും ആരോഗ്യ വിദഗ്ധര്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കാൻ നിര്‍ദേശിക്കാറുള്ളതും ഇതിനാലാണ്. 

ബിപിയുള്ളവര്‍ ഉപ്പ് ഒഴിവാക്കേണ്ടതിനെ കുറിച്ച് നേരത്തെ പറഞ്ഞില്ലേ? ബിപിയുള്ളവരില്‍ ഉപ്പ് (സോഡിയം ) അധികമെത്തുമ്പോള്‍ അത് പ്രശ്നമാണ്. എന്നാല്‍ പൊട്ടാസ്യം ഇതിനെ പ്രതിരോധിക്കാൻ സഹായകമാണ്. അതിനാലാണ് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നത്. 

അത്തിപ്പഴം നമുക്ക് വിപണിയില്‍ നിന്ന് വാങ്ങിക്കാൻ കിട്ടുന്നതാണ്. ഇത് ഡയറ്റില്‍ പതിവായിത്തന്നെ അല്‍പം ഉള്‍പ്പെടുത്താവുന്നതാണ്. ബിപി കുറയ്ക്കാൻ മാത്രമല്ല ദഹനം സുഗമമാക്കാനും മലബന്ധം പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനുമെല്ലാം അത്തിപ്പഴം സഹായകമാണ്. 

ബീൻസ്, തക്കാളി, കൂൺ, അവക്കാഡോ എന്നിങ്ങനെ പൊട്ടാസ്യം നല്ലതുപോലെ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ബിപി കുറയ്ക്കുന്നതിന് സഹായകമാണ്. അതിനാല്‍ ബിപിയുള്ളവര്‍ ഇവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്താൻ ശ്രമിക്കുക. കഴിയുന്നതും പ്രോസസ്ഡ്- പാക്കേജ്ഡ് ഫുഡ്സ് ആണ് ബിപിയുള്ളവര്‍ കൂടുതലും ഒഴിവാക്കേണ്ടത്. കാരണം ഇവയെല്ലാം സോഡിയം കാര്യമായ അളവില്‍ അടങ്ങിയിട്ടുള്ളവയാണ്.

Also Read:- കൈ വിറയല്‍ വരുന്നത് എന്തുകൊണ്ട്? അറിയാം ഈ കാരണങ്ങള്‍....

 

click me!