അത്താഴം ഈ സമയത്ത് കഴിക്കുന്നത് ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും ; പഠനം

By Web TeamFirst Published Oct 19, 2024, 8:49 AM IST
Highlights

ഭാരം കുറയ്ക്കാൻ നേരത്തെയുള്ള അത്താഴ രീതി ഒരു പരിധി വരെ ഗുണം ചെയ്യും. ഇത് എളുപ്പത്തിലുള്ള ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അതുവഴി ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ അത്താഴം എപ്പോഴും അൽപം നേരത്തെ കഴിച്ചോളൂ. അത്താഴം രാത്രി 7 നും 7.30 നും ഇടയിൽ അത്താഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പുതിയ പഠനം.

ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  12-ആഴ്‌ച വണ്ണമുള്ളവരിൽ നടത്തിയ പഠനത്തിൽ ലിപിഡ് പ്രൊഫൈലുകളും ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. നേരത്തെ അത്താഴം കഴിക്കുന്നത് ശരീരത്തിൽ അമിത കൊഴുപ്പ് അടി‍ഞ്ഞ് കൂടുന്നത് തടയുന്നതായി ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ എൻഡോക്രൈനോളജി സീനിയർ കൺസൾട്ടൻ്റ് ഡോ റിച്ച ചതുർവേദി പറയുന്നു.

Latest Videos

നേരത്തെ ഭക്ഷണം കഴിക്കുന്നത് മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ നേരത്തെയുള്ള അത്താഴ രീതി ഒരു പരിധി വരെ ഗുണം ചെയ്യും. ഇത് എളുപ്പത്തിലുള്ള ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അതുവഴി ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

നേരത്തെ അത്താഴം കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനനാളത്തിൽ ഭക്ഷണം കൂടുതൽ നേരം നിലനിൽക്കുമ്പോൾ ഉണ്ടാകുന്ന ഡിസ്ബയോസിസ് പോലുള്ള ദഹന സംബന്ധമായ തകരാറുകൾ കുറയ്ക്കുകയും ചെയ്തുകൊണ്ട് ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്നു.

ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ പ്രമേഹം ഉണ്ടാകാം. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ഗ്ലൂക്കോസാക്കി മാറ്റുന്നതിലൂടെ ശരീരം ഇൻസുലിൻ ശരിയായി ഉപയോഗിക്കുന്നു. അതിനാൽ, ശരിയായ ഇൻസുലിൻ അളവ് നിലനിർത്തുന്നതിലൂടെ, പ്രമേഹ സാധ്യത കുറയുന്നു. 

മുഖത്തെ ചുളിവുകള്‍ മാറാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ

 

 

click me!