പ്രാതലിനും അത്താഴത്തിനും അര മണിക്കൂർ മുമ്പ് പിസ്ത കഴിച്ചോളൂ, കാരണം

By Web Desk  |  First Published Jan 8, 2025, 1:58 PM IST

12 ആഴ്ചത്തെ ക്ലിനിക്കൽ ട്രയലിൽ പ്രഭാതഭക്ഷണത്തിന് മുമ്പ് 30 ഗ്രാം പിസ്ത കഴിച്ചപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ കാര്യമായ പുരോഗതിയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വളരെ കുറവുമാണെന്നും പഠനത്തിൽ കണ്ടെത്തി. 


പ്രീഡയബറ്റിസ് ഉള്ളവർ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും അര മണിക്കൂർ മുമ്പ് 30 ഗ്രാം പിസ്ത കഴിക്കുന്നത് ഷു​ഗർ അളവ് നിയന്ത്രിക്കുമെന്ന് പഠനം. മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ്റെ ചെയർമാനും ഡയബറ്റിസ് റിസർച്ച് മേധാവിയുമായ ഡോ. വി മോഹൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

12 ആഴ്ചത്തെ ക്ലിനിക്കൽ ട്രയലിൽ പ്രഭാതഭക്ഷണത്തിന് മുമ്പ് 30 ഗ്രാം പിസ്ത കഴിച്ചപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ കാര്യമായ പുരോഗതിയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വളരെ കുറവുമാണെന്നും പഠനത്തിൽ കണ്ടെത്തി. 

Latest Videos

കൂടാതെ, അരക്കെട്ടിൻ്റെ ചുറ്റളവ് കുറയുകയും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്‌ഡിഎൽ) അല്ലെങ്കിൽ നല്ല കൊളസ്‌ട്രോളിൻ്റെ മെച്ചപ്പെടുത്തുന്നതിനും ട്രൈഗ്ലിസറൈഡുകളിൽ 10 ശതമാനം കുറവും പഠനത്തിൽ കാണാനായെന്ന് ​ഗവേഷകർ പറയുന്നു. 

പിസ്തയിലെ നല്ല കൊഴുപ്പ് കാർബോഹൈഡ്രേറ്റിൻ്റെ ഉപഭോഗം കുറയ്ക്കുകയും അമിത വിശപ്പ് തടയുകയും ചെയ്തു.   പ്രീ ഡയബറ്റിക്സ് ഉള്ളവർ നട്‌സ് കഴിക്കുന്നത് ഒരു ശീലമാക്കിയാൽ അത് പ്രമേഹത്തിലേക്കുള്ള അവരുടെ പുരോഗതി തടയാൻ സഹായിക്കുമെന്നും ഡോ. മോഹൻ പറയുന്നു. 30 നും 65 നും ഇടയിൽ പ്രായമുള്ള മുതിർന്നവരിലാണ് പഠനം നടത്തിയത്. ഈ പഠനം അടുത്തിടെ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചു.

ഭക്ഷണത്തിന് മുമ്പ് പിസ്ത കഴിക്കുന്നത് ഷു​ഗർ അളവ് നിയന്ത്രിക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉപഭോഗം വർദ്ധിപ്പിക്കുമ്പോൾ പ്രതിദിന കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുന്നു. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, പോളിഫെനോൾസ് എന്നിവയാൽ സമ്പന്നമായ പിസ്ത മൊത്തത്തിലുള്ള പിസ്ത നിലവാരം മെച്ചപ്പെടുത്താനും രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു. 

'എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല': അനാവശ്യഭീതി പരത്തരുതെന്ന് ഐഎംഎ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!