Health Tips : കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ മൂന്ന് ടിപ്സ്

By Web Team  |  First Published Sep 28, 2024, 7:53 AM IST

അമിതമായി മൊബെെൽ, കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകൾക്ക് താഴേ കറുപ്പ് വരാം. ദിവസേന സ്‌ട്രെയ്ന്‍ നല്‍കുന്നതോടെ രക്തക്കുഴലുകള്‍ വലുപ്പം വയ്ക്കുന്നതിനും അത് കണ്ണിനുചുറ്റുമുള്ള ചര്‍മ്മം ഇരുണ്ടതാക്കുന്നതിലേയ്ക്കും നയിക്കുന്നു.


കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. എന്നാൽ ഇത് മാത്രമല്ല മറ്റ് പല കാരണങ്ങൾ കൂടിയുണ്ട്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് വരുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം. 

ഒന്ന്

Latest Videos

പ്രായമാകുമ്പോൾ ചർമ്മം നേർത്തതായി മാറുന്നു. കൂടാതെ കൊഴുപ്പും കൊളാജീനും കുറയുന്നതോടെ കണ്ണുകൾക്കടിയിൽ കറുപ്പ് ഉണ്ടാകുന്നു.

രണ്ട്

അമിതമായി മൊബെെൽ, കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് താഴേ കറുപ്പ് വരാം. ദിവസേന സ്‌ട്രെയ്ൻ നൽകുന്നതോടെ രക്തക്കുഴലുകൾ വലുപ്പം വയ്ക്കുന്നതിനും അത് കണ്ണിനുചുറ്റുമുള്ള ചർമ്മം ഇരുണ്ടതാക്കുന്നതിലേയ്ക്കും നയിക്കുന്നു.

മൂന്ന്

നിർജലീകരണമാണ് മറ്റൊരു കാരണം. ശരീരം വേണ്ടത്ര രീതിയിൽ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തിയിലെങ്കിൽ കണ്ണിന്റെ അടിയിൽ കറുപ്പ് പ്രത്യക്ഷപ്പെടുന്നു. 

നാല്

ഇടയ്ക്കിടെ കണ്ണ് തിരുമുന്നത് കറുത്ത വൃത്തങ്ങൾ രൂപപ്പെടുന്നതിന് കാരണമായേക്കാം. കണ്ണിനു ചുറ്റമുള്ള ചർമ്മം വളരെ ലോലമാണ്.

അഞ്ച് 

ശരീരത്തിൽ രക്തക്കുറവ് അനുഭവപ്പെട്ടാൽ അത് കണ്ണിനും ക്ഷീണം തോന്നിപ്പിക്കും. രക്തക്കുറവ് അനുഭവപ്പെടുന്നത് കണ്ണിനു ചുറ്റും കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്നതിന് കാരണമാണ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് എങ്ങനെ തടയാം?

തക്കാളി

തക്കാളി നീര് എടുക്കണം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. 

കറ്റാർവാഴ ജെൽ

കണ്ണിന്റെ വീക്കവും വരൾച്ചയും കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പ് മാറാൻ സഹായിക്കും. 

ഗ്രീൻ ടീ

രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം 10-15 മിനുട്ട് കണ്ണിന് മുകളിൽ വയ്ക്കുക. ശേഷം കഴുകി കളയുക. 

കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമോ? കൂടുതലറിയാം

 

click me!