'ഹെവി'യായി ഭക്ഷണം കഴിക്കുന്നതിനിടെ ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍...

By Web Team  |  First Published Dec 13, 2023, 9:46 PM IST

ഭക്ഷണം തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങുന്നത് ജീവന് തന്നെ ഭീഷണിയാണ്. ഇതൊഴിവാക്കാൻ കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് അഥവാ ഗ്യാസുള്ള ശീതളപാനീയങ്ങള്‍ കഴിച്ചാല്‍ മതിയെന്ന വിശ്വാസത്തില്‍ നിന്നാണ് ഈ ശീലം വന്നിട്ടുള്ളത്.


നല്ലതുപോലെ ഭക്ഷണം കഴിക്കാൻ തീരുമാനിക്കുമ്പോള്‍ മിക്കവരും ഭക്ഷണത്തിനൊപ്പം തന്നെ ശീതളപാനീയങ്ങളും വാങ്ങിക്കാറുണ്ട്. ഇത് രുചിക്കോ, അല്ലെങ്കില്‍ ഇവ കഴിക്കുന്നത് കൊണ്ടുള്ള സന്തോഷത്തിനോ വേണ്ടി ആയിരിക്കാം. പക്ഷേ സത്യത്തില്‍ ഈ ശീലം വന്നിട്ടുള്ളത് എങ്ങനെയാണെന്ന് അറിയാമോ?

നമ്മള്‍ നല്ലതുപോലെ ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയിലോ അന്നനാളത്തിലോ എല്ലാം കുടുങ്ങാൻ സാധ്യതകളേറെയാണ്. ഇങ്ങനെ ഭക്ഷണം തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങുന്നത് ജീവന് തന്നെ ഭീഷണിയാണ്. ഇതൊഴിവാക്കാൻ കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് അഥവാ ഗ്യാസുള്ള ശീതളപാനീയങ്ങള്‍ കഴിച്ചാല്‍ മതിയെന്ന വിശ്വാസത്തില്‍ നിന്നാണ് ഈ ശീലം വന്നിട്ടുള്ളത്. 

Latest Videos

എന്നാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തൊണ്ടയിലോ അന്നനാളത്തിലോ ഭക്ഷണം കുടുങ്ങിയാല്‍ അതിനെ പെട്ടെന്ന് താഴേക്ക് ഇറക്കാൻ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത് പലരും മനസിലാക്കുന്നില്ല. 

'കോള ട്രിക്ക്' എന്നൊരു ശീലം തന്നെ ശരിക്ക് ധാരാളം പേരിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത് 'ഹെവി'യായി ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ കോള സിപ് ചെയ്യുക. ഇതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് 'ആഫ്രിക്കൻ ജേണല്‍ ഓഫ് എമര്‍ജൻസി മെഡിസിൻ' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം പറയുന്നു. 

ഇപ്പോഴിതാ ആംസ്റ്റെര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരും ഇതെക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ്. ഇവരുടെ കണ്ടെത്തലും സമാനം തന്നെ. ഭക്ഷണം തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങാതിരിക്കാൻ, അഥവാ കുടുങ്ങിയെന്ന് തോന്നിയാലും വെള്ളമാണ് അല്‍പാല്‍പമായി കുടിക്കേണ്ടത് എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അതേസമയം ഭക്ഷണം തൊണ്ടയില്‍ കെട്ടി, അത് ശ്വാസമെടുക്കുന്നതിനെ ബാധിച്ചാല്‍ ഉടനടി തന്നെ ആശുപത്രിയിലെത്തുകയാണ് വേണ്ടത്. ഇത് നിര്‍ബന്ധമാണ്. 

ശീതളപാനീയങ്ങള്‍ പതിവായി കഴിക്കുന്നത് പൊതുവില്‍ തന്നെ ആരോഗ്യത്തിന് ദോഷമാണ്. ചിലര്‍ക്ക് ഇത് ശീലമാകാറുണ്ട്. ഇതില്‍ നിന്ന് പിന്തിരിയാനും കഴിയാത്ത അവസ്ഥ. എന്നാലീ ശീലം ഒരു ദുശ്ശീലമാണെന്ന് മനസിലാക്കി ഇതില്‍ നിന്ന് പിന്തിരിയേണ്ടതും നിര്‍ബന്ധമാണ്.

Also Read:- പെട്ടെന്ന് വണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള 'ഡയറ്റ്' ചിലര്‍ക്ക് അപകടം; അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!