ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം ഹെല്‍ത്തിയായ ഏതെങ്കിലും പാനീയം കഴിക്കുന്നതാണ് കുറെക്കൂടി നല്ലത്. അത്തരത്തില്‍ കഴിക്കാവുന്നൊരു ഹെല്‍ത്തി ഡ്രിങ്ക് ആണ് കുമ്പളങ്ങ ജ്യൂസ്.
നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനം തന്നെ ഡയറ്റ് അഥവാ നാം കഴിക്കുന്ന ഭക്ഷണമാണല്ലോ. അത്രമാത്രം പ്രധാനമാണ് നാം എന്ത് കഴിക്കുന്നു എന്നത്. നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വൈറ്റമിനുകള്‍, പ്രോട്ടീൻ, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെയാണ്.
ഇതില്‍ തന്നെ നാം രാവിലെ ഉറക്കമെഴുന്നേറ്റയുടൻ എന്ത് കഴിക്കുന്നു, അല്ലെങ്കില്‍ കുടിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘനേരമായി ഒന്നും കഴിക്കാതെ ഇരുന്ന ശേഷം കഴിക്കുന്ന ഭക്ഷണമോ പാനീയമോ ആണല്ലോ. അത് ശരീരത്തില്‍ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുക.
ഇത്തരത്തില്‍ ആരോഗ്യത്തിന് മറ്റ് പ്രയാസങ്ങളേതുമില്ലാതിരിക്കാൻ രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളം കുടിച്ചതിന് പിന്നാലെ തന്നെ ചായയോ കാപ്പിയോ കഴിക്കാൻ അധികപേര്‍ക്കും ധൃതിയായിരിക്കും.
പക്ഷേ ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം ഹെല്‍ത്തിയായ ഏതെങ്കിലും പാനീയം കഴിക്കുന്നതാണ് കുറെക്കൂടി നല്ലത്. അത്തരത്തില്‍ കഴിക്കാവുന്നൊരു ഹെല്‍ത്തി ഡ്രിങ്ക് ആണ് കുമ്പളങ്ങ ജ്യൂസ്. മിക്കവരും ഇതെക്കുറിച്ച് അങ്ങനെ കേട്ടിരിക്കില്ല. എന്നാല്‍ കുമ്പളങ്ങ ജ്യൂസ് രാവിലെ കഴിക്കുന്നതില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതാണ് വാസ്തവം,
ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ശരീരം ശുദ്ധീകരിക്കുന്നതിന് കുമ്പളങ്ങ ജ്യൂസ് ഏറെ സഹായിക്കുന്നു. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. ഇത്രയുമാണ് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്ന പാനീയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുക, വണ്ണം കുറയ്ക്കാൻ സഹായിക്കുക, ദഹനപ്രശ്നങ്ങളെ ലഘൂകരിക്കുക, സ്കിൻ ഭംഗിയാക്കുക, ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക, സ്ട്രെസ് കുറയ്ക്കുക എന്നിങ്ങനെ പല ഗുണങ്ങളും ഉറപ്പിക്കാൻ കുമ്പളങ്ങ ജ്യൂസിലൂടെ കഴിയും.
ശ്രദ്ധിക്കേണ്ടൊരു കാര്യമെന്തെന്നാല്‍, കുമ്പളങ്ങ ജ്യൂസ് ഫ്രഷ് ആയി രാവിലെ തന്നെ തയ്യാറാക്കി വേണം കഴിക്കാൻ. ഇത് തയ്യാറാക്കിയ ശേഷം ഫ്രിഡ്ജില്‍ വച്ച് പിന്നീട് കഴിക്കുന്നത് ഗുണങ്ങളില്‍ വലിയ കുറവ് സംഭവിക്കാൻ കാരണമാകും.
Also Read:- കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-