വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് മാരെംഗോ ഏഷ്യാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. നീതി ശർമ്മ പറഞ്ഞു.
രാവിലെ ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിക്കുന്ന നിരവധി ആരോഗ്യഗുണങ്ങൽ നൽകുന്നു. നാരങ്ങയിൽ വൈറ്റമിൻ സി യുടെ ഗുണം അടങ്ങിയിട്ടുണ്ട്. ദിവസത്തിൻ്റെ തുടക്കത്തിൽ തന്നെ നാരങ്ങ വെള്ളം തേൻ ചേർത്ത് കുടിക്കുന്നത് വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ചെറുചൂടുള്ള വെള്ളത്തിൽ തേനും നാരങ്ങയും കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. തേനും നാരങ്ങയും വൻകുടലിനെ ശുദ്ധീകരിക്കാനും ശരീരത്തിൽ നിന്ന് ദഹിക്കാത്ത ഭക്ഷണവും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാനും കഴിവുള്ളവയാണ്. മെച്ചപ്പെട്ട ദഹനം എന്നാൽ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യുന്നു. ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.
ഏതാനും തുള്ളി തേൻ ചേർത്ത നാരങ്ങാവെള്ളം മലബന്ധത്തിനുള്ള ഫലപ്രദമായ പ്രതിവിധിയാണെന്ന് വിദഗ്ധർ പറയുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഇറിറ്റബിൾ ബവൽ സിൻഡ്രോമിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ബി, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യാനും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ നാരങ്ങയിലും തേനിലും അടങ്ങിയിട്ടുള്ളതിനാൽ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും തിളക്കമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു.
പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണിത്. ഈ ധാതു ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. നാരങ്ങയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.
വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് മാരെംഗോ ഏഷ്യാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. നീതി ശർമ്മ പറഞ്ഞു. തേനിൽ ഫ്ലേവനോയ്ഡുകളുടെയും ഫിനോളിക് ആസിഡുകളുടെയും സാന്നിധ്യം ചുമ കുറയ്ക്കാനും സഹായിക്കുന്നു.
'ഇതൊരു നല്ല പ്രഭാത പാനീയമാണ്. അതിനാൽ കുറച്ച് തുള്ളി തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുക. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു...' - ഹരിയാനയിലെ ഗുരുഗ്രാമിലെ പരാസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ നേഹ പതാനിയ പറയുന്നു.
അസിഡിറ്റി പ്രശ്നങ്ങമുള്ളവർ നാരങ്ങയും തേനും ചേർത്ത വെള്ളം കുടിക്കരുതെന്നും അവർ പറയുന്നു. മധുരമുള്ളതിനാൽ തേൻ ചേർത്ത നാരങ്ങ വെള്ളം പ്രമേഹരോഗികൾക്ക് നല്ലതല്ല. പ്രമേഹരോഗികൾ പഞ്ചസാര, തേൻ അല്ലെങ്കിൽ ഫ്രക്ടോസ് എന്നിവയിൽ നിന്ന് ഒഴിവാക്കുക.
റോസ് വാട്ടർ കൊണ്ട് മുഖം സുന്ദരമാക്കാം ; ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ