Covid 19: അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ 'ഒമിക്രാണും' വന്നപോലെ പോകും; ഡോ സുൽഫി നൂഹു

By Web Team  |  First Published Nov 27, 2021, 1:35 PM IST

ആഫ്രിക്കൻ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പിലും ഹോങ്കോങിലും ഒമിക്രോൺ എന്നറിയപ്പെടുന്ന പുതിയ കൊവിഡ് 19 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വിവിധ രാജ്യങ്ങള്‍ യാത്രാനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് 19 വകഭേദം കൂടുതൽ രാജ്യങ്ങളിലേയ്ക്ക് പടര്‍ന്നതോടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പിലും ഹോങ്കോങിലും ഒമിക്രോൺ എന്നറിയപ്പെടുന്ന പുതിയ കൊവിഡ് 19 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വിവിധ രാജ്യങ്ങള്‍ യാത്രാനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിൽ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ലയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു. ഇതിനെക്കുറിച്ച് ഡോ. സുൽഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Latest Videos

undefined

സാമൂഹിക അകലം പാലിക്കു, കൃത്യമായ മാസ്ക് ധരിക്കുക, കൈകൾ കഴുകുക, തുറസായ സ്ഥലങ്ങൾ കഴിവതും ഉപയോഗിക്കുക, എയർകണ്ടീഷൻ ചെയ്ത മുറികൾ ഒഴിവാക്കുക, അടച്ചിട്ട മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടറുടെ കുറിപ്പ് വായിക്കാം...

ചില "ഒമിക്രോൺ" വിശേഷങ്ങൾ
------------////----------
 കോവിഡിന്റെ പുതിയ 
"ഓമിക്രോൺ" വാരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.
അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഭാരതത്തിലൊ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ലയെന്ന് ആദ്യമേ പറയുന്നു.
ചില കാര്യങ്ങൾ  .
1. B11. 5 2 9 എന്ന ഈ വാരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു.
വാരിയൻന്റ്  ഓഫ് കൺസെൻ  എന്ന ഈ വിഭാഗം കരുതലോടെ സമീപിക്കേണ്ടതാണ്.
 നമ്മുടെ ഡെൽറ്റ ,ആൽഫ ബീറ്റ,  പോലെ മറ്റൊരു വകഭേദം.
2. ഡെൽറ്റ വാരിയന്റിന്  വിപരീതമായി കേവലം രണ്ടാഴ്ചക്കകം ഈ വകഭേദം കണ്ടെത്താനായത് ശാസ്ത്രത്തിൻറെ വലിയ നേട്ടമായി കരുതേണ്ടിവരും.
3. സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ഈ വകഭേദം കണ്ടെത്താനായത്.
4. ധാരാളം മ്യൂട്ടേഷൻ സംഭവിച്ച ഈ വകഭേദം റീ ഇൻഫെക്ഷൻ സാധ്യത കൂടിയതാണെന്ന് വിലയിരുത്തപ്പെടുന്നു.
5. വാക്സിനുകളെ അതിജീവിക്കും എന്ന ഇതുവരെയുള്ള പഠനങ്ങൾ ഒന്നും  വ്യക്തമാക്കുന്നില്ല. 
 അതിനർത്ഥം ഡെൽറ്റ  പോലെതന്നെ വാക്സിൻ ഇതിനെതിരെയും ഫലവത്താകും.
6. കേരളത്തിലേക്കും ഭാരതത്തിലേക്കും ഈ രാജ്യങ്ങളിൽ നിന്നും വരുന്ന ആൾക്കാർക്ക് ആർ ടി  പി സി  ആർ പഠനവും കഴിയുന്നത്രയും ജീനോമിക്സ് പഠനവും ആവശ്യമായി വന്നേക്കാം.
7.ഈ യാത്രക്കാർക്ക് ഇൻസ്റ്റിറ്റിറ്റുഷണൽ കൊറന്റെൻ പരിഗണിക്കപ്പെടേണ്ടതായി വരും.
8.സാമൂഹിക അകലം പാലിക്കുക കൃത്യമായ മാസ്ക് ധരിക്കുക കൈകൾ കഴുകുക തുറസായ സ്ഥലങ്ങള കഴിവതും ഉപയോഗിക്കുക എയർകണ്ടീഷൻ ചെയ്ത മുറികൾ ഒഴിവാക്കുകയും അടച്ചിട്ട മുറികളിൽ വായുസഞ്ചാരം  ഉറപ്പാക്കുകയും ചെയ്യുക
എത്രയും പെട്ടെന്ന് എത്രയും കൂടുതൽ ആൾക്കാർക്ക് വാക്സിനേഷൻ പൂർത്തിയാക്കുക
അതാണ് നാം ഇപ്പോൾ ചെയ്യേണ്ടത്.
അതായത്
"ഒമിക്രാണും"  വന്നപോലെ പോകും.
അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ.
ഡോ സുൽഫി നൂഹു.

പുതിയ കൊവിഡ് 'ഒമിക്രോൺ' വകഭേദം, അപകടകാരി; വൈറോളജിസ്റ്റ് പറയുന്നത്

click me!