ടെലി മെഡിസിൻ സാങ്കേതിക വിദ്യയിലൂടെ പ്രമേഹ രോഗ ചികിത്സയിൽ രോഗികളെ സജീവ പങ്കാളികളാക്കുകയും അതിലൂടെ അവർക്ക് സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുമ്പോൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രമേഹ രോഗ ചികിത്സയിൽ പോലും അനുബന്ധ രോഗങ്ങൾ തടയുവാൻ കഴിയുമെന്നതാണ് കണ്ടെത്തൽ.
പ്രമേഹ ചികിത്സാ ഗവേഷകരുടെ ദേശീയ സംഘടനയായ RSSDI യുടെ ഡോ.ബി.എൻ ശ്രീനിവാസ്തവ പുരസ്‌കാരം ഡോ. ജ്യോതിദേവ് (dr jyothi dev) കേശവദേവിന് സമ്മാനിച്ചു.
കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി പ്രമേഹ രോഗ ചികിത്സയിൽ ടെലി മെഡിസിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും അതിലൂടെ നിരവധി പഠനങ്ങൾ നടത്തി ബഹുഭൂരിപക്ഷം രോഗികളിലും പ്രമേഹ സങ്കീർണതകൾ, അതായത് ഹൃദയം, വൃക്ക,കണ്ണുകൾ, നാഡീവ്യൂഹം, കരൾ എന്നിവയൊക്കെ സംരക്ഷിക്കാൻ കഴിയും എന്ന കണ്ടെത്തലിനാണ് അംഗീകാരം.
undefined
ടെലി മെഡിസിൻ സാങ്കേതിക വിദ്യയിലൂടെ പ്രമേഹ രോഗ ചികിത്സയിൽ രോഗികളെ സജീവ പങ്കാളികളാക്കുകയും അതിലൂടെ അവർക്ക് സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുമ്പോൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രമേഹ രോഗ ചികിത്സയിൽ പോലും അനുബന്ധ രോഗങ്ങൾ തടയുവാൻ കഴിയുമെന്നതാണ് കണ്ടെത്തൽ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ ദേശീയ അംഗീകാരം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. 80 ശതമാനത്തിലേറെ കൊവിഡ് മരണങ്ങളും പ്രമേഹരോഗികളിലാണ് സംഭവിച്ചത് എന്ന പശ്ചാത്തലത്തിൽ ഈ ഗവേഷണങ്ങൾക്ക് പ്രത്യേക പ്രാധാന്യം ഇപ്പോഴുണ്ട്.
കൊവിഡ് ഭേദമായ പ്രമേഹരോഗികളിൽ കണ്ട് വരുന്ന ആരോഗ്യപ്രശ്നം; പഠനം പറയുന്നത്