സന്തോഷം കൂട്ടാൻ 'ഡോപാമൈൻ' സഹായിക്കും ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ 10 ഭക്ഷണങ്ങൾ

By Web Team  |  First Published Dec 6, 2023, 11:46 AM IST

ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഡോപാമൈന്റെ അളവ് വർദ്ധിപ്പിക്കാനും എപ്പോഴും സന്തോഷത്തോടെയിരിക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.


എപ്പോഴും ആരോ​​ഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കാനാണ് നാം ആ​ഗ്രഹിക്കാറുള്ളത്. അതിന് നമ്മേ സഹായിക്കുന്ന ഒന്നാണ് ഡോപാമൈൻ. തലച്ചോറിലും ശരീരത്തിലും നിരവധി പ്രധാന പങ്ക് വഹിക്കുന്ന ഒരു ഹോർമോണും ന്യൂറോ ട്രാൻസ്മിറ്ററുമാണ് 'ഡോപാമൈൻ' (dopamine). ഇതിനെ ‘ഹാപ്പി ഹോർമോൺ’ (happy hormone) എന്ന് വിളിക്കുന്നു. 

ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോർമോണുകളിലൊന്നാണ് ഡോപാമൈൻ. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഡോപാമൈന്റെ അളവ് വർദ്ധിപ്പിക്കാനും എപ്പോഴും സന്തോഷത്തോടെയിരിക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. അതിനാൽ ഡോപാമൈൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

Latest Videos

ഒന്ന്...

ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് അവോക്കാഡോ. തലച്ചോറിന്റെ പ്രവർത്തനവും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോകളിൽ വിറ്റാമിൻ ബി 6 ധാരാളമുണ്ട്. ഇത് ഡോപാമിൻ ഉൽപാദനത്തിന് പ്രധാനമാണ്.

രണ്ട്...

ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് നട്സ്. അവയിൽ ടൈറോസിൻ ധാരാളമുണ്ട്. 

 

 

മൂന്ന്...

ചീസ് ആരോഗ്യകരമായ ഓപ്ഷനല്ലെങ്കിലും ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്. ചീസിൽ ഫെനിലലാനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

നാല്...

ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള രുചികരവും ആരോഗ്യകരവുമായ മറ്റൊരു ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ഫ്ലേവനോയിഡുകൾ ഇതിൽ‌ അടങ്ങിയിട്ടുണ്ട്.

അഞ്ച്...

ടൈറോസിൻ എന്ന സംയുക്തത്തിന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ശരീരത്തെ കൂടുതൽ ഡോപാമൈൻ ഉത്പാദിപ്പിക്കാൻ ടൈറോസിൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തും. 

ആറ്...

സാൽമൺ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മാനസികാവസ്ഥയുടെ നിയന്ത്രണത്തിനും ആവശ്യമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഡോപാമൈൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ ബി 12 സാൽമണിൽ അടങ്ങിയിട്ടുണ്ട്.

 

 

ഏഴ്...

പ്രോട്ടീന്റെയും വിറ്റാമിൻ ബി 12 ന്റെയും മികച്ച ഉറവിടമാണ് മുട്ട. ഇത് ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. അവയിൽ ടൈറോസിൻ അടങ്ങിയിട്ടുണ്ട്.

എട്ട്...

ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടവും എൽ-തിയനൈൻ എന്ന സംയുക്തവുമാണ്. ഇത് ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും എൽ-തിയനൈൻ സഹായിക്കും.

ഒൻപത്...

പുളിപ്പിച്ച ഭക്ഷണങ്ങളിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കും. 

പത്ത്...

സ്ട്രോബെറി ഡോപാമൈൻ ഉൽപ്പാദനം മാത്രമല്ല, സെറോടോണിന്റെ ഉത്പാദനവും വർദ്ധിപ്പിക്കുന്നു. സ്ട്രോബെറി ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ്.

വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന ആറ് കാര്യങ്ങൾ

 

click me!