ബ്രെയിൻ ട്യൂമർ ഉള്ള പല കുട്ടികളിലും തലവേദന റിപ്പോർട്ട് ചെയ്തതായി ജോൺസ് ഹോപ്കിൻസ് ചിൽഡ്രൻസ് സെൻ്ററിലെ പീഡിയാട്രിക് ന്യൂറോ സർജറി ഡയറക്ടർ അലൻ കോഹൻ പറഞ്ഞു.
ബ്രെയിൻ ട്യൂമർ ഏറെ അപകടകാരിയാണ്. കാരണം അവ തലച്ചോറിൻ്റെ ആരോഗ്യകരമായ ഭാഗങ്ങളിൽ സമ്മർദ്ദം ചെലുത്തും അല്ലെങ്കിൽ ആ ഭാഗങ്ങളിൽ വ്യാപിക്കും. ചില ബ്രെയിൻ ട്യൂമറുകൾ ക്യാൻസർ ആകാം. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ കാണാവുന്ന അസുഖമാണ് ബ്രെയിൻ ട്യൂമർ.
ട്യൂമർ കണ്ടുപിടിക്കുവാൻ പ്രാഥമികമായി ആശ്രയിക്കുന്നത് സ്‌കാനിങ്ങാണ്. അതിൽ തന്നെ എം. ആർ. ഐ സ്‌കാനിങ്ങാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സിഎസ്എഫ് എന്നറിയപ്പെടുന്ന സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡിന്റെ പരിശോധനയും തലച്ചോറിനെ ബാധിക്കുന്ന ട്യൂമർ കണ്ടെത്താൻ സഹായിക്കാറുണ്ട്.
undefined
കുട്ടികളിലെ ബ്രെയിൻ ട്യൂമർ ; ലക്ഷണങ്ങൾ
ബ്രെയിൻ ട്യൂമർ ഉള്ള പല കുട്ടികളിലും തലവേദന റിപ്പോർട്ട് ചെയ്തതായി ജോൺസ് ഹോപ്കിൻസ് ചിൽഡ്രൻസ് സെൻ്ററിലെ പീഡിയാട്രിക് ന്യൂറോ സർജറി ഡയറക്ടർ അലൻ കോഹൻ പറഞ്ഞു.
ഓക്കാനം, ഛർദ്ദി എന്നിവ, അപൂർവ സന്ദർഭങ്ങളിൽ തലച്ചോറിനുള്ളിലെ മർദ്ദം വർദ്ധിപ്പിക്കുന്ന ബ്രെയിൻ ട്യൂമർ മൂലമാകാം. ഈ ലക്ഷണങ്ങൾ നിലനിൽക്കുന്നുവെങ്കിൽ മാതാപിതാക്കൾ ശിശുരോഗവിദഗ്ദ്ധനെ കണ്ട് പരിശോധന നടത്തുക. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ കാണുക.
ട്യൂമറിൻ്റെ സ്ഥാനം അനുസരിച്ച് ഇത് കുട്ടിയുടെ കാഴ്ചയെയും കേൾവിയെയും കൂടാതെ/അല്ലെങ്കിൽ സംസാരത്തെയും ബാധിക്കും. അപസ്മാരം, തലചുറ്റൽ, ഓർമക്കുറവ്, കൈകാലുകൾക്ക് സംഭവിക്കാവുന്ന ബലക്ഷയങ്ങൾ, കാഴ്ചക്കുറവ്, കേൾവിക്കുറവ്, ഉന്മേഷമില്ലായ്മ ഇത്തരത്തിൽ നിരവധി രോഗലക്ഷണങ്ങൾ ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഈ ശീലം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുക...