പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണം നിങ്ങളും കേട്ടിരിക്കും. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? പതിവായി സോഫ്റ്റ് ഡ്രിങ്ക് കഴിച്ചാല്‍ അത് ക്യാൻസറിലേക്ക് നയിക്കുമോ?
ക്യാൻസര്‍ രോഗം നമുക്കറിയാം, പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പാരമ്പര്യം ക്യാൻസറിന്‍റെ കാര്യത്തിലും വലിയൊരു ഘടകം തന്നെയാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതരീതികള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന വലിയ ഘടകം.
ജീവിതരീതികളില്‍- ഭക്ഷണം തന്നെയാണ് ഇതിലേറെ പ്രധാനം എന്ന് പറയാം. അതായത് മോശം ഭക്ഷണരീതി പിന്തുടരുന്നവരില്‍ കാലക്രമേണ പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കളമൊരുങ്ങുന്നു. ഇതുപോലെ തന്നെ ക്യാൻസര്‍ രോഗവും.
undefined
ഇത്തരത്തില്‍ പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണം നിങ്ങളും കേട്ടിരിക്കും. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? പതിവായി സോഫ്റ്റ് ഡ്രിങ്ക് കഴിച്ചാല്‍ അത് ക്യാൻസറിലേക്ക് നയിക്കുമോ?
പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് തീര്‍ച്ചയായും ക്യാൻസറിന് സാധ്യതയൊരുക്കും. അതായത് പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ചാല്‍ ഭാവിയില്‍ ക്യാൻസര്‍ വരുമെന്നല്ല, മറിച്ച് ക്യാൻസറിന് സാധ്യത കൂടിക്കൊണ്ട് വരും.
പാരമ്പര്യഘടകങ്ങള്‍, മറ്റ് ജീവിതരീതികള്‍ എല്ലാം ക്യാൻസറിന് അനുകൂലമായിരിക്കുന്ന ഒരു ശരീരത്തില്‍ പതിവായ സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ ഉപയോഗം കൂടിയാകുമ്പോള്‍ രോഗസാധ്യത വര്‍ധിക്കുകയാണ്. അതും സോഫ്റ്റ് ഡ്രിങ്ക്സ് നേരിട്ടല്ല ക്യാൻസര്‍ സാധ്യതയൊരുക്കുന്നത്.
ഇതിലെ ഭീമമായ അളവിലുള്ള മധുരം അമിതവണ്ണം, ജീവിതശൈലീരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ഇവ പിന്നീട് ക്യാൻസര്‍ രോഗത്തിന് അരങ്ങിടുകയുമാണ് ചെയ്യുന്നത്. പ്രധാനമായും കരളിനെ ബാധിക്കുന്ന ക്യാൻസര്‍, വയറ്റിലെ ക്യാൻസര്‍, സ്തനങ്ങളെ ബാധിക്കുന്ന ക്യാൻസര്‍, പാൻക്രിയാസിനെ ബാധിക്കുന്ന ക്യാൻസര്‍ എന്നിവയ്ക്കെല്ലാമാണ് സാധ്യതയേറുന്നത്. കൂടാതെ പല സോഫ്റ്റ് ഡ്രിങ്ക്സിലുമുള്ള കെമിക്കലുകളും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ പതിവായ ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ തകര്‍ക്കും. കരള്‍ രോഗം പിന്നീട് ക്യാൻസറിലേക്ക് വഴിമാറാം. പ്രത്യേകിച്ച് സ്ത്രീകളിലാണ് സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ പതിവായ ഉപയോഗം കരള്‍ ക്യാൻസറിന് വഴിയൊരുക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-