ഒലീവ് ഓയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഒലീവ് ഓയിൽ സഹായകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് സുസ്മിത എൻ പറയുന്നു.
ചർമ്മത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് ഒലീവ് ഓയിൽ സഹായകമാണ്. ഒലീവ് ഓയിലിലെ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഹൃദയത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.ഒലീവ് ഓയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഒലീവ് ഓയിൽ സഹായകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് സുസ്മിത എൻ പറയുന്നു. എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ളതാണ്. കാരണം ഇത് കുറഞ്ഞ അളവിൽ സംസ്‌കരിക്കപ്പെടുകയും ഉയർന്ന ആൻ്റിഓക്‌സിഡൻ്റ് ഉള്ളടക്കം ഉള്ളതുമാണ്.
undefined
സോയാബീൻ ഓയിൽ ഉള്ള ഗ്രൂപ്പിനെ അപേക്ഷിച്ച് വെർജിൻ ഒലീവ് ഓയിൽ കഴിച്ചവരിൽ കൊഴുപ്പ് കുറയ്ക്കാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒലിവ് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രധാനമായും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കും.
പൂരിത കൊഴുപ്പുകളെ അപേക്ഷിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ശരീരത്തിലെ അധിക കൊഴുപ്പിനെ കുറയ്ക്കുന്നു. കൂടാതെ, ഒലീവ് ഓയിലിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അത് കൊണ്ട് തന്നെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇൻസുലിൻ സ്പൈക്കുകൾ തടയുകയും ദിവസം മുഴുവൻ ഊർജ്ജ നില മെച്ചപ്പെടുത്തുകയും ചെയ്യും.
ട്രാൻസ് ഫാറ്റ് അല്ലെങ്കിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണത്തിലേക്ക് മാറണമെന്ന് വിദഗ്ധർ പറയുന്നു. ഇത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഒരു ടേബിൾസ്പൂൺ എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയിലിൽ അൽപം നാരങ്ങ നീര് ചേർത്ത ശേഷം വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി ജേണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനതതിൽ പറയുന്നു. മാത്രമല്ല ഒലീവ് ഓയിൽ സാലഡിനൊപ്പം ചേർത്തും കഴിക്കാവുന്നതാണ്.
Read more മുഖത്തെ ചുളിവുകൾ മാറ്റാൻ ഒലീവ് ഓയിൽ ; ഇങ്ങനെ ഉപയോഗിക്കാം