കാപ്പി തലവേദന കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള കഫീനാണ് ഇതിനായി സഹായിക്കുന്നതെന്നും 2023-ൽ ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
അധികം ആളുകൾക്കും ചായയെക്കാൾ കൂടുതൽ ഇഷ്ടം കാപ്പിയാണ്. ദിവസവും ഒരു കപ്പ് കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് കൂടുതൽ എനർജിയോടെയിരിക്കാൻ സഹായിക്കും. കാപ്പി കുടിക്കുന്നത് തലവേദന കുറയ്ക്കുന്നതിന് മികച്ചൊരു പരിഹാരമാണെന്ന് പഠനങ്ങൾ പറയുന്നു.
കാപ്പി തലവേദന കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള കഫീനാണ് ഇതിനായി സഹായിക്കുന്നതെന്നും
2023-ൽ ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാപ്പിയിലെ കഫീൻ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നു. ഇത് ഏകാഗ്രതയും ജാഗ്രതയും മാനസിക ശ്രദ്ധയും മെച്ചപ്പെടുത്താൻ സഹായിക്കും.
ക്ഷീണം കുറയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാപ്പി സഹായകമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പല തലവേദനകളും രക്തക്കുഴലുകളുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും തലവേദനയോടൊപ്പം വരുന്ന ക്ഷീണവും മയക്കവും ചെറുക്കാൻ കഫീൻ സഹായിക്കും.
നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ കാപ്പി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചില തലവേദനകളെ കുറയ്ക്കാൻ കാപ്പി സഹായിക്കും. എന്നാൻ വിട്ടുമാറാത്ത തലവേദന നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണുക.
കാപ്പി അമിതമായി കുടിക്കരുത്...
അമിത അളവിൽ കാപ്പി കുടിക്കുന്നതും തലവേദനയ്ക്ക് കാരണമാകും. ഒരു ദിവസം 400 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുന്നവരിൽ കടുത്ത തലവേദന ഉണ്ടാകാനുള്ള സാഝ്യത 42 ശതമാനം കൂടുതലാണെന്ന് 2023 സയൻ്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അമിതമായി കാപ്പി കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ഇതും തലവേദനയ്ക്കുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്.
ക്രമരഹിതമായ കഫീൻ ഉപഭോഗം തലച്ചോറിലെ രക്തപ്രവാഹത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഇതും തലവേദനയ്ക്ക് ഇടയാക്കും. ഉറക്കക്കുറവും ടെൻഷൻ തലവേദനയും തമ്മിൽ അടുത്ത ബന്ധമുള്ളതായി 'Therapeutic Advances In Neurological Disorders' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.
Read more കുട്ടികളില്‍ ഇടവിട്ട് വരുന്ന തലവേദന നിസാരമായി കാണരുത്, കാരണം