ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നത് ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോ. ഗാങ് വാങ്ങ് ചൂണ്ടിക്കാട്ടുന്നു.
ശരിയായ ശ്വാസകോശ പ്രവർത്തനം ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം. കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഗാങ് വാങ്ങിൻ്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അനാരോഗ്യകരമായ ബോഡി മാസ് സൂചിക കുട്ടികളിലെ ശ്വാസകോശ പ്രവർത്തനത്തെ എങ്ങനെയാണ് ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.
ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നത് ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോ. ഗാങ് വാങ്ങ് ചൂണ്ടിക്കാട്ടുന്നു.
undefined
ഗർഭപാത്രം മുതൽ പ്രായപൂർത്തിയാകുന്നതുവരെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം വികസിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും, ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ബോഡി മാസ് സൂചികയാണ്. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഒരു വ്യക്തിയുടെ ഭാരവും ഉയരവും അടിസ്ഥാനമാക്കിയുള്ള ഒരു അളവാണ്.
ജനനം മുതൽ 24 വയസ്സുവരെയുള്ള കുട്ടികളുടെ ശ്വാസകോശത്തിൻ്റെ പ്രവർത്തന വികസനം വർഷങ്ങളോളം നിരീക്ഷിക്കുന്നതിനാണ് പഠനം നടത്തിയതെന്ന് ഗവേഷകൻ ഡോ. ഗാങ് വാങ് പറഞ്ഞു. 4000 കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളിലെ ശ്വാസകോശ പ്രവർത്തനത്തിൽ വളരെ ഉയർന്ന ബിഎംഐ അല്ലെങ്കിൽ അതിവേഗം വർദ്ധിക്കുന്ന ബിഎംഐ പഠനത്തിൽ കാണാനായെന്നും പഠനത്തിൽ പറയുന്നു.
ബിഎംഐയിലെ ആരോഗ്യകരമായ മാറ്റങ്ങളിലൂടെ ശ്വാസകോശ പ്രശ്നങ്ങൾ തടയാൻ കഴിയുമെന്നും പഠനം കണ്ടെത്തി. പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുട്ടിയുടെ ബിഎംഐ സാധാരണ ആരോഗ്യകരമായ നിലയിലേക്ക് എത്തിയാൽ ശ്വാസകോശ പ്രശ്നങ്ങൾ തടയാൻ സാധിക്കുമെന്നും ഡോ. ഗാങ് വാങ്ങ് പറഞ്ഞു.
എന്താണ് ബോഡി മാസ് ഇൻഡക്സ്?
ഒരാൾക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള അളവുകോലായി ബിഎംഐ ഉപയോഗിക്കുന്നു. ഉയരം, ഭാരം, ഭക്ഷണക്രമം തുടങ്ങിയ ചില ഘടകങ്ങൾ ബിഎംഐയെ സ്വാധീനിക്കുന്നു. നിങ്ങളുടേത് വേണ്ടതിലും കുറവ് ഭാരമാണോ, സാധാരണ ഭാരമാണോ, അമിതഭാരമാണോ എന്നിവ കണ്ടെത്തുന്നത് ബിഎംഐ അളവ് നോക്കിയാണ്.
നടൻ അക്ഷയ് കുമാറിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ ഒരോറ്റ ശീലം ഇതാണ്