കടുത്ത തൊണ്ട വേദനയും തൊണ്ടയില്‍ വ്രണവുമായാണ് ജപ്പാന്‍ സ്വദേശിനി ആശുപത്രിയില്‍ എത്തിയത്.
കടുത്ത തൊണ്ട വേദനയും തൊണ്ടയില്‍ വ്രണവുമായാണ് ജപ്പാന്‍ സ്വദേശിനിയായ 25കാരി ആശുപത്രിയില്‍ എത്തിയത്. ഒരു ഹോട്ടലില്‍ നിന്ന് മത്സ്യം കഴിച്ചതിന് ശേഷമാണ് യുവതിക്ക് തൊണ്ടയില്‍ കടുത്ത വേദന അനുഭവപ്പെട്ടത്.
ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും വേദന സഹിക്കാതെ വന്നതോടെ യുവതി ആശുപത്രിയില്‍ എത്തി. മീന്‍ കഴിച്ചതിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ യുവതിയുടെ തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് 1.5 ഇഞ്ച് നീളമുള്ള, അതും ജീവനുള്ള ഒരു പുഴുവിനെയാണ്.
നിരവധി പരിശ്രമങ്ങള്‍ക്കൊടുവില്‍ 'ട്വീസർ' ഉപയോഗിച്ചാണ് പുഴുവിനെ (വിര) ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. അപ്പോഴും അവയ്ക്ക് ജീവന്‍ ഉണ്ടായിരുന്നു എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി കഴിച്ച മീനിനുള്ളില്‍ ഉണ്ടായിരുന്നതാകാം ഈ പുഴു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Also Read: കടുത്ത തലവേദന; യുവതിയുടെ തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.!