കണ്ണിനുള്ളില്‍ തറഞ്ഞിരുന്ന മരച്ചീളുമായി ജീവിച്ചത് 15 വര്‍ഷം; ഇത് അപൂര്‍വ സംഭവം...

By Web TeamFirst Published Dec 19, 2023, 5:25 PM IST
Highlights

മുപ്പത് വയസ് കടന്ന ഒരാള്‍, തനിക്ക് പ്രമേഹമുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കണ്ണ് പരിശോധനയ്ക്ക് എത്തിയതാണ്. ഇതിനിടെ ഒപ്താല്‍മോളജിസ്റ്റ് ആണ് കണ്ണിനുള്ളില്‍ മൂന്ന് മില്ലിമീറ്റര്‍ വലുപ്പത്തിലൊരു മരച്ചീള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. 

ശരീരത്തിനുള്ളില്‍ നാമറിയാതെ എന്തെങ്കിലും തരത്തിലുള്ള സാധനങ്ങള്‍ പ്രവേശിക്കുകയും അത് എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയും ചെയ്യാം. ഇത് പക്ഷേ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നമുക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കാം. അതുവഴി നാമിത് മനസിലാക്കുകയും ചെയ്യാം. എന്തായാലും ഗുരുതരമായ പ്രശ്നങ്ങളൊഴിവാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഭാഗ്യം ആണെന്ന് മാത്രമേ പറയാൻ സാധിക്കൂ. 

ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. കണ്ണിനുള്ളില്‍ എങ്ങനെയോ അബദ്ധത്തില്‍ മരച്ചീള്‍ (മരത്തിന്‍റെ ചെറിയ കഷ്ണം) വീഴുകയും, അതുമായി ഒരാള്‍ പതിനഞ്ച് വര്‍ഷത്തോളം ജീവിക്കുകയും ചെയ്തുവെന്നതാണ് വാര്‍ത്ത. 

Latest Videos

യുഎസിലാണ് സംഭവം. മുപ്പത് വയസ് കടന്ന ഒരാള്‍, തനിക്ക് പ്രമേഹമുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കണ്ണ് പരിശോധനയ്ക്ക് എത്തിയതാണ്. ഇതിനിടെ ഒപ്താല്‍മോളജിസ്റ്റ് ആണ് കണ്ണിനുള്ളില്‍ മൂന്ന് മില്ലിമീറ്റര്‍ വലുപ്പത്തിലൊരു മരച്ചീള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. 

മരത്തിന്‍റെ തീരെ ചെറിയൊരു ചീള്‍ ആണിത്. പക്ഷേ കണ്ണിനുള്ളില്‍- നമുക്കറിയാം കണ്‍പീലി പോയാല്‍ പോലും നമുക്ക് അസ്വസ്ഥത തോന്നാം. അല്‍പം കട്ടിയുള്ള നാരുകളോ മറ്റ് സാധനങ്ങളോ ആണെങ്കില്‍ പറയാനുമില്ല. അത് അസ്വസ്ഥത മാത്രമല്ല- കണ്ണിനുള്ളില്‍ പരുക്കും സൃഷ്ടിക്കും. 

എന്നാലിദ്ദേഹത്തിന്‍റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കണ്ണ് പരിശോധന നടത്തുന്നതിനിടെ ഡോക്ടര്‍ തന്നെ ഇക്കാര്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അപൂര്‍വമായ ഈ കേസ് പഠനത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വാര്‍ത്തകളിലും ഇടം നേടിയത്. 

ഇങ്ങനെയൊരു പരുക്ക് സംഭവിച്ചാലും അത് കാലക്രമേണ രോഗിയുടെ കണ്ണിനെ ബാധിക്കേണ്ടതാണ്. എന്നാലിത്ര വര്‍ഷമായിട്ടും കണ്ണിനോ കാഴ്ചയ്ക്കോ യാതൊരു പ്രശ്നവും സംഭവിച്ചില്ല എന്നതാണ് ഈ കേസിന്‍റെ പ്രത്യേകത. മാത്രമല്ല, ഇത് ഡോക്ടര്‍മാര്‍ തിരിച്ചെടുത്തിട്ടുമില്ല. കാരണം ഇത് എടുക്കാൻ ശ്രമിക്കുന്നത് കാഴ്ചയെ ബാധിക്കാമത്രേ. അതിനാല്‍ രോഗിയില്‍ ഇനി എപ്പോഴെങ്കിലും വേദനയോ മറ്റ് അസ്വസ്ഥതയോ തോന്നിയാല്‍ മാത്രമേ ഇത് എടുക്കുന്നതിനെ പറ്റി ചിന്തിക്കുന്നുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

Also Read:- അബദ്ധത്തില്‍ കൊതുക് നാശിനി കഴിച്ച് കുഞ്ഞ് മരിച്ചു; നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!