പലരുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. ശരിക്കും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
ആരോഗ്യമുള്ള കോശങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ശരീരത്തിലെ മെഴുക് പോലെയുള്ള പദാർത്ഥങ്ങളാണ് കൊളസ്ട്രോൾ. എന്നിരുന്നാലും, അവ ഒരു പരിധിയിൽ സൂക്ഷിക്കണം. ശരീരത്തിന് ഉയർന്ന കൊളസ്ട്രോൾ ലഭിക്കുകയാണെങ്കിൽ അത് രക്തക്കുഴലുകളിൽ ഫാറ്റി ഡിപ്പോസിറ്റുകൾ വികസിപ്പിക്കാൻ തുടങ്ങുന്നു.
ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ശരീരത്തിലെ കൊളസ്‌ട്രോൾ എപ്പോഴും നിയന്ത്രിക്കണം. പലരുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. ശരിക്കും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ? ഇതിനെ കുറിച്ച് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
undefined
വളരെ പോഷകഗുണമുള്ള ഒരു ഭക്ഷ്യവസ്തുവായ മുട്ട ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ്. പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയ ഇവ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നല്ലതാണ്. നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുട്ട ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് അഞ്ജലി മുഖർജി പറയുന്നു.
മുട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും അഞ്ജലി തന്റെ പോസ്റ്റിൽ കുറിച്ചു. മുട്ടയിൽ മികച്ച ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് അവർ പറഞ്ഞു. അനീമിയയും ഉള്ളവർ ദിവസവും ഒരു മുട്ട കഴിക്കാൻ അഞ്ജലി നിർദേശിക്കുന്നു.
മുട്ട കഴിക്കുന്നത് ആരോഗ്യകരമാണെന്നും അവർ പറഞ്ഞു. കേക്ക് മിശ്രിതങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, സംസ്കരിച്ച മാംസം എന്നിവയിൽ കാണപ്പെടുന്ന ഉണങ്ങിയ മുട്ടയുടെ രൂപത്തിൽ ഓക്സിഡൈസ് ചെയ്യപ്പെടുമ്പോൾ മാത്രമേ ഇത് ദോഷകരമാകൂ. ഈ ഭക്ഷണ പദാർത്ഥങ്ങളിൽ കാണപ്പെടുന്ന ഓക്സിഡൈസ്ഡ് കൊളസ്ട്രോൾ ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും ആരോഗ്യ സംബന്ധമായ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും അഞ്ജലി മുഖർജി പറഞ്ഞു.
ശരീരത്തിൽ സാധാരണ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ദിവസവും ഒരു മുട്ട കഴിക്കാമെന്ന് അവർ പറഞ്ഞു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ആളുകൾ ആരോഗ്യകരമായ ജീവിതശൈലി നയിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.