ജീവിതശൈലി രോഗങ്ങള്‍ 'സൈലന്റ് കില്ലേഴ്സ്' ആകാനും സാധ്യത ഏറെയാണ്. നിശബ്ദമായി നമ്മുടെ ജീവന് തന്നെ ഭീഷണയാകുന്ന ചില രോഗങ്ങളെ തിരിച്ചറിയാം.
ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ പറ്റാറില്ല. അത്തരത്തില്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങള്‍ 'സൈലന്റ് കില്ലേഴ്സ്' ആകാനും സാധ്യത ഏറെയാണ്. നിശബ്ദമായി നമ്മുടെ ജീവന് തന്നെ ഭീഷണയാകുന്ന ചില രോഗങ്ങളെ തിരിച്ചറിയാം.
1. ചീത്ത കൊളസ്ട്രോള്‍
undefined
ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാം. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ( ബിപി) എന്ന് പറയുന്നത് . രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.
3. പ്രമേഹം
ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവും സാധാരണമായി നാം കണക്കാക്കുന്ന ഒന്നാണ് പ്രമേഹം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണം. പ്രമേഹ രോഗികള്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കണം.
4. ഫാറ്റി ലിവര്‍ രോഗം
കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. മോശം ഭക്ഷണശീലം കൊണ്ട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.
Also read: രാവിലെ കറുവപ്പട്ടയിട്ട ചായ കുടിക്കൂ, അറിയാം ഗുണങ്ങള്‍