കരളിൻ്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തടയുന്നതിനും ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോയിഡയിലെ യഥാർത്ഥ് ഹോസ്പിറ്റൽ ഗ്യാസ്ട്രോഎൻറോളജി കൺസൾട്ടൻ്റ് ഡോ. അമോഗ് ദുദ്വേവാല പറഞ്ഞു.
ഇന്ത്യക്കാരിൽ പത്തിൽ മൂന്ന് പേർക്ക് കരൾ രോഗമുള്ളതായി ആരോഗ്യ മന്ത്രാലയം. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്നു. മദ്യപാനം കാരണമല്ലാതെ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന കരൾ രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം. അമിതവണ്ണമുള്ളവരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇന്ത്യക്കാരിൽ 10 പേരിൽ മൂന്ന് പേർക്ക് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളതായി കണ്ടെത്തി. NAFLD ഇന്ത്യയിൽ വളരുന്ന ഒരു പ്രശ്നമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.
undefined
കരളിൻ്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തടയുന്നതിനും ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോയിഡയിലെ യഥാർത്ഥ് ഹോസ്പിറ്റൽ ഗ്യാസ്ട്രോഎൻറോളജി കൺസൾട്ടൻ്റ് ഡോ. അമോഗ് ദുദ്വേവാല പറഞ്ഞു.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
പൊണ്ണത്തടി നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ ഒരു പ്രധാന അപകട ഘടകമാണ്. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയാണ് വേണ്ടത്.
സമീകൃതാഹാരം കഴിക്കുക
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ (പയർവർഗ്ഗങ്ങൾ, മത്സ്യം എന്നിവ പോലുള്ളവ) അടങ്ങിയ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പൂരിത കൊഴുപ്പുകൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ പരിമിതപ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുക
കരളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം ശീലമാക്കുക. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ എയറോബിക് വ്യായാമം ചെയ്യുക.
മദ്യം ഒഴിവാക്കുക
കരൾ തകരാറിലാകാതിരിക്കാൻ മദ്യപാനം പരിമിതപ്പെടുത്തുക. കൂടാതെ, കീടനാശിനികളിൽ നിന്നും പാരിസ്ഥിതിക വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ ലൈംഗികത ഉറപ്പ് വരുത്തുക
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വിട്ടുമാറാത്ത കരൾ രോഗത്തിലേക്ക് നയിച്ചേക്കാം. സുരക്ഷിതമായ ലെെംഗിക ബന്ധത്തിലേർപ്പെടുക.
വാക്സിനേഷൻ എടുക്കുക
ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്‌ക്കുള്ള വാക്‌സിനുകൾ ലഭ്യമാണ്. വാക്സിനേഷൻ എടുത്തതായി ഉറപ്പ് വരുത്തുക.
മരുന്നുകളുടെ ഉപയോഗം
ചില മരുന്നുകൾ കരളിനെ ദോഷകരമായി ബാധിക്കും. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്.
ആരോഗ്യപരിശോധന ശീലമാക്കുക
പതിവ് പരിശോധനകൾ കരൾ പ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. നിങ്ങൾക്ക് അമിതവണ്ണമോ പാരമ്പര്യമായി കരൾ രോഗമോ ഉള്ളവരാണെങ്കിൽ ഇടയ്ക്കിടെ ആരോഗ്യപരിശോധന നടത്തുക.
യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ഹെൽത്തി സ്മൂത്തി