SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പറയുന്നു.
കൊവിഡ് -19 അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷവും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. കൊവിഡ് രോഗികൾക്ക് തലവേദന, മറ്റ് ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെട്ടിട്ടുണ്ട്. കൊവിഡ് പിടിപെടുന്നവരിൽ ന്യൂറോൺ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്ക വീക്കവും പരിക്കും ഗവേഷകർ കണ്ടെത്തി.
SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പറയുന്നു.
undefined
തലച്ചോറിൽ ചെറിയ രക്തസ്രാവവും പഠനത്തിൽ കണ്ടെത്തി. തലച്ചോറിൽ കണ്ടെത്തിയ രോഗത്തിന്റെ തീവ്രത അവർക്ക് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല...-യുഎസിലെ ടുലെയ്ൻ സർവകലാശാലയിലെ ഗവേഷകൻ ട്രേസി ഫിഷർ പറഞ്ഞു. കൊവിഡ് 19 ബാധിച്ച് മരിച്ച ആളുകളുടെ പോസ്റ്റ്‌മോർട്ടം പഠനങ്ങളുമായി ഈ കണ്ടെത്തലുകൾ പൊരുത്തപ്പെടുന്നതായി ഗവേഷകർ പറഞ്ഞു. SARS-CoV-2 അണുബാധയുടെ ആദ്യ ലക്ഷണങ്ങളിൽ ന്യൂറോളജിക്കൽ സങ്കീർണതകൾ ഉൾപ്പെടുന്നു. അവ ഏറ്റവും കഠിനവും സ്ഥിരതയുള്ളതുമാകാം.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മസ്തിഷ്‌കങ്ങളിൽ നാഡീവ്യൂഹ തകരാറിന്റെ സൂചനകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. അൾഷിമേഴ്‌സും പാർകിൻസൺസും വന്ന് മരിക്കുന്നവരുടെ അവസ്ഥക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് സ്‌കൂൾ ഓഫ് മെഡിസിൻ, ജർമനിയിലെ സാർലാൻഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.
കൊവിഡ് തീവ്രമായവരിലാണ് ഈ തകരാറുകൾ കണ്ടെത്തിയത്. മെഡിക്കൽ ലോകം ലോംഗ് കൊവിഡ് എന്ന് വിളിക്കുന്ന ദീർഘകാല തകരാർ സ്ഥിരമാകാനും ഇത് ഇടയാക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന മൂന്നിലൊന്ന് കൊവിഡ് രോഗികളും ചിന്തയിലെ അവ്യക്തത, മറവി, ഏകാഗ്രത പ്രശ്‌നം, ഡിപ്രഷൻ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്.രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മസ്തിഷ്‌കമാണ് പഠനവിധേയമാക്കിയത്.
കൊവിഡിന്റെ പുതിയ വകഭേദമായ 'എക്സ് ഇ' മ്യൂട്ടന്റ് കൂടുതൽ അപകടകാരി; ലോകാരോഗ്യ സംഘടന