Diabetes Mellitus : പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കുക; കൊവിഡ് നിങ്ങളെ പ്രശ്നത്തിലാക്കാം

By Web Team  |  First Published Jun 13, 2022, 11:41 AM IST

പ്രധാനമായും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം വരെയെത്തിയ ആളുകളിലാണ് ലോംഗ് കൊവിഡും കാര്യമായി കാണുന്നത്. അല്ലാത്തവരില്‍ ഇല്ലെന്നല്ല, കൂടുതലും കൊവിഡ് ഗുരുതരമായവരിലാണ് ഉള്ളത്. 


കൊവിഡ് 19 രോഗത്തോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും ( Covid 19 Diseas ). കൊവിഡ് അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കിലും അത് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഇതിനോടകം തന്നെ നാം കണ്ടു. കൊവിഡ് രോഗം ബാധിക്കപ്പെട്ട് അതില്‍ നിന്ന് മുക്തി ലഭിച്ച ശേഷവും അനുബന്ധപ്രശ്നങ്ങള്‍ കാണാം. ഇതിനെ 'ലോംഗ് കൊവിഡ്' ( Long Covid ) എന്നാണ് വിളിക്കുന്നത്. 

ശ്വാസതടസം, തളര്‍ച്ച, ബ്രെയിന്‍ ഫോഗ് ( ഓര്‍മ്മശക്തിയും ചിന്താശക്തിയും കുറയുക. കാര്യങ്ങള്‍ മനസിലാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുക), വിഷാദരോഗം തുടങ്ങി ഒരുപിടി പ്രശ്നങ്ങള്‍ 'ലോംഗ് കൊവിഡി'ന്‍റെ ഭാഗമായി വരാം. 

Latest Videos

പ്രധാനമായും കൊവിഡ് ( Covid 19 Diseas ) ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം വരെയെത്തിയ ആളുകളിലാണ് ലോംഗ് കൊവിഡും ( Long Covid ) കാര്യമായി കാണുന്നത്. അല്ലാത്തവരില്‍ ഇല്ലെന്നല്ല, കൂടുതലും കൊവിഡ് ഗുരുതരമായവരിലാണ് ഉള്ളത്. 

എന്നാല്‍ പ്രമേഹരോഗികളില്‍ ( Diabetes Mellitus ) ഇത്തരത്തില്‍ ലോംഗ് കൊവിഡ് കാണാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 'അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷ'ന്‍റെ വാര്‍ഷിക സയന്‍റിഫിക് സെഷനിലാണ് ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. 

പ്രമേഹരോഗികളില്‍ ( Diabetes Mellitus )  മറ്റുള്ളവരെ അപേക്ഷിച്ച് ലോംഗ് കൊവിഡ് കാണാന്‍ നാല് മടങ്ങ് വരെ അധികസാധ്യതയെന്നാണ് പഠനം പറയുന്നത്. ബ്രെയിന്‍ ഫോഗ്, ചര്‍മ്മപ്രശ്നങ്ങള്‍, വിഷാദരോഗം, ശ്വാസതടസം എന്നിവയാണ് ഈ രീതിയില്‍ പ്രമേഹരോഗികളില്‍ അധികവും കാണുന്ന ലോംഗ് കൊവിഡ് പ്രശ്നങ്ങളെന്നും പഠനം വ്യക്തമാക്കുന്നു. 

നിലവില്‍ പഠനം കണ്ടെത്തിയ കാര്യങ്ങള്‍ പരിമിതമാണെന്നും ഈ വിഷയത്തില്‍ പലയിടങ്ങളില്‍ നിന്നായി പലതരം ആളുകളില്‍ നിന്നായി വേണ്ട വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും കൊവിഡിന്‍റെ കാര്യത്തില്‍ പ്രമേഹം അല്‍പം ശ്രദ്ധിക്കേണ്ട അവസ്ഥയാണെന്ന് തന്നെയാണ് ഇവര്‍ ഉറപ്പിക്കുന്നത്. 

Also Read:- കൊവിഡിന് ശേഷം ഏറ്റവുമധികം പേരില്‍ ദീര്‍ഘകാലത്തേക്ക് കാണുന്ന 4 പ്രശ്നങ്ങള്‍

click me!