ഷു​ഗർ അളവ് കൂടില്ല, പ്രമേഹമുള്ളവർ ചോറ് ഈ രീതിയിൽ കഴിക്കൂ

By Web Team  |  First Published Apr 15, 2024, 2:26 PM IST

പ്രമേഹമുള്ളവർക്ക് ചോറ് കഴിക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ പറയുന്നു. പ്രമേഹമുള്ളവർക്ക് ചോറ് കഴിക്കാം. പക്ഷേ അവയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും ഭക്തി കപൂർ പറഞ്ഞു. 
 


ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് പ്രമേ​ഹം. പ്രമേഹരോ​ഗികൾ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്
തുണ്ട്. രക്​തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്ന് കരുതി പ്രമേഹമുള്ളവർ ചോറ് പൂർണമായും ഒഴിവാക്കാറുണ്ട്. പ്രമേഹമുള്ളവർക്ക് ചോറ് കഴിക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ പറയുന്നു. പ്രമേഹമുള്ളവർക്ക് ചോറ് കഴിക്കാം. പക്ഷേ അവയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും ഭക്തി കപൂർ പറഞ്ഞു. 

രക്തത്തിലെ പഞ്ചസാര അപകടകരമായ നിലയിലേക്ക് ഉയരുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസവും ഭക്ഷണക്രമം നിരീക്ഷിക്കണം. അതിനാൽ, കുറഞ്ഞ ജിഐ (ഗ്ലൈസെമിക് ഇൻഡക്സ്) ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രധാനമാണ്. അരിയിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്, ഉയർന്ന ജിഐ ഉണ്ട്. 

Latest Videos

undefined

പ്രമേഹമുള്ളവർ എപ്പോഴും തവിട് കളയാത്ത അരി ഉപയോഗിയ്ക്കുന്നതാണ് നല്ലത്.  ബ്രൗൺ റൈസ്, മട്ടയരി എന്നിവ ഉപയോ​ഗിക്കാം. വെളുത്ത അരി പൊതുവേ പ്രമേഹത്തിന് നല്ലതല്ല. കാരണം, വെളുത്ത അരിയെ അപേക്ഷിച്ച് തവിട് നിറത്തിലുള്ള അരിയിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ചോറിന്റെ അളവ് കുറയ്ക്കുക എന്നതും പ്രധാനമാണ്. 

അരി വെന്ത ശേഷം തണുക്കുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ഇത് പിന്നീട് 8-10 മണിക്കൂറിന് ശേഷം പുറത്ത് വച്ച് ചൂടാക്കി ഉപയോഗിക്കാം. ഇതിൽ റെസിസ്റ്റന്റ് സ്റ്റാർച്ച് ധാരാളമുണ്ട്.

ഇത് പ്രമേഹം കൂടാതിരിക്കാൻ സഹായിക്കുമന്ന് മാത്രമല്ല, കുടൽ ആരോഗ്യത്തിനും മികച്ചതാണ്. ഇതുപോലെ ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനവും മെച്ചപ്പെടുത്തും. ടൈപ്പ് 2 പ്രമേഹമടക്കമുള്ള പല രോഗങ്ങൾക്കും ഇത്തരത്തിലെ രീതി ഗുണകരമാണ്. വേവിച്ച പയർ വർ​ഗങ്ങൾ, പരിപ്പ്, കൊഴുപ്പില്ലാത്ത ഇറച്ചി, മുട്ട എന്നിവയെല്ലാം ഉൾപ്പെടുത്താം. ചോറിന്റെ അളവ് കുറയ്ക്കുക എന്നതും പ്രധാനമാണ്.  ദിവസവും ചോറ് കഴിച്ച ശേഷം ബ്ലഡ് ഷു​ഗർ ലെവൽ പരിശോധിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിട്ടണ്ടോ എന്നറിയാൻ സഹായിക്കും. 

മുതലയിറച്ചി കഴിച്ച യുവതിയെ ബാധിച്ചത് ; എന്താണ് ആർമിലിഫർ ​​ഗ്രാൻഡിസ്? എങ്ങനെ രോ​ഗം പടരുന്നു?

 

 

click me!