ഡെല്‍റ്റ വകഭേദം ശരീരത്തില്‍ പ്രവേശിച്ചാല്‍ സാര്‍സ്-കോവ്-2 വൈറസ് ബാധ വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരിലും ഉയര്‍ന്ന അളവില്‍ കാണാനാകുമെന്ന് പഠനത്തിൽ പറയുന്നു.
ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരേപ്പോലെതന്നെ വൈറസ് സാന്നിധ്യം സൃഷ്ടിക്കുമെന്ന്
പുതിയ പഠനം. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പഠനം നടത്തുകയായിരുന്നു.
മസാച്ചുസെറ്റ്സിലെ 469 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡെല്‍റ്റ വകഭേദം ശരീരത്തില്‍ പ്രവേശിച്ചാല്‍ സാര്‍സ്-കോവ്-2 വൈറസ് ബാധ വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരിലും ഉയര്‍ന്ന അളവില്‍ കാണാനാകുമെന്ന് പഠനത്തിൽ പറയുന്നു. 469 പേരിൽ 346 പേരും (ഏകദേശം 74 ശതമാനം) വാക്സിനെടുത്തവരാണെന്ന് ഗവേഷകർ പറയുന്നു.
undefined
വാക്സിൻ എടുത്തവരിലും എടുക്കാത്തവരിലും സമാനമായ ഉയർന്ന അളവിൽ SARS-CoV-2 ഡെൽറ്റ അണുബാധ കാണാനായതായി സിഡിസി ഡയറക്ടർ റോച്ചൽ വാലൻസ്കി പറഞ്ഞു. മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡെൽറ്റ ബാധിച്ച വാക്സിനേഷൻ ചെയ്ത ആളുകൾക്ക് വൈറസ് പകരാൻ കഴിയുമെന്ന ആശങ്ക ഉയർത്തുകയും ചെയ്യുന്നുണ്ടെന്നും റോച്ചൽ കൂട്ടിച്ചേർത്തു.
അമേരിക്കയില്‍ സ്‌കൂളുകളിലും ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് സിഡിസി നിര്‍ദേശിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയില്ലാത്തവരിലും വാക്സിൻ എടുത്തവരിലും വൈറസ് പിടിപെടാതിരിക്കാനാണ് മാസ്‌ക് വയ്ക്കണമെന്ന നിര്‍ദേശം നല്‍കിയത്.
ഡെല്‍റ്റ വൈറസ് ചിക്കന്‍ പോക്‌സ് പോലെ പടരുമെന്ന് റിപ്പോര്‍ട്ട്