'അന്ന് ഡിപ്രഷനെ വിലക്കപ്പെട്ട കാര്യമായാണ് ആളുകൾ കണ്ടത്'; വീണ്ടും വിഷാദത്തെ നേരിട്ട വഴികളെ കുറിച്ച് ദീപിക

By Web TeamFirst Published May 20, 2024, 9:44 AM IST
Highlights

'ലിവ് ലവ് ലാഫ്' എന്ന എൻ.ജി.ഒ. തുടങ്ങിയതിനേക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വിഷാദരോ​ഗത്തേക്കുറിച്ച് തുറന്നുപറയാനുണ്ടായ തീരുമാനത്തേക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് ദീപിക.

വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും രോഗത്തെ നേരിട്ട വഴികളെ കുറിച്ചും പല തവണ മനസ്സുതുറന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. അതേക്കുറിച്ച് ആരും തുറന്നുപറയാന്‍ തയ്യാറാകാത്ത കാലത്താണ് ദീപിക വിഷാദരോ​ഗത്തോട് പോരാടിയതിനേക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയത്. അതിനുപിന്നാലെ 'ലിവ് ലവ് ലാഫ്' എന്ന എൻ.ജി.ഒ. തുടങ്ങിയതിനേക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വിഷാദരോ​ഗത്തേക്കുറിച്ച് തുറന്നുപറയാനുണ്ടായ തീരുമാനത്തേക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് ദീപിക.

പത്ത് വർഷംമുമ്പ് വിഷാദരോ​​ഗം, ഉത്കണ്ഠ എന്നിവയൊക്കെ  വിലക്കപ്പെട്ട കാര്യമായാണ് ആളുകള്‍ കണ്ടിരുന്നതെന്ന് ദീപിക പറയുന്നു. ആരും തുറന്നുപറയാൻ തയ്യാറായിരുന്നില്ല. അത് എന്തുകൊണ്ടെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് അതേക്കുറിച്ച് തുറന്നുപറയാനും സാധാരണവൽക്കരിക്കാനും ശ്രമിച്ചതെന്നും ദീപിക പറഞ്ഞു.

Latest Videos

2015-ൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിഷാദത്തെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് ദീപിക പദുക്കോൺ ആദ്യമായി സംസാരിച്ചത്. 2014-ലാണ് ദീപികയ്ക്ക് വിഷാദരോ​ഗം കണ്ടെത്തിയത്. തന്റെ ഉള്ളിൽ ഒരു ശൂന്യത നിറഞ്ഞതുപോലെ തോന്നലാണ് ഉണ്ടായിരുന്നതെന്നാണ് വിഷാദരോ​ഗത്തേക്കുറിച്ച് ദീപിക അന്ന് പറഞ്ഞത്. ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാത്ത പോലെ തോന്നി, ഒന്നും ചെയ്യാനോ ജോലിക്ക് പോകാനോ ആരെയെങ്കിലും കാണാനോ തോന്നിയിരുന്നില്ല. പുറത്തേക്ക് പോകാൻ മടിയായി, പലതവണ ജീവിക്കണോ എന്നു പോലും തോന്നിപ്പോയി എന്നും ദീപിക പറഞ്ഞിരുന്നു. 

വെറുതേ കരയാന്‍ തുടങ്ങും, മാതാപിതാക്കൾ‌ക്ക് എന്‍റെ അവസ്ഥ  തിരിച്ചറിയാന്‍ കഴിഞ്ഞു. ബെം​ഗളൂരുവിൽ നിന്ന് തന്നെ കാണാനായി മുംബൈയിലേക്ക് വന്നതായിരുന്നു അവർ. തിരികെ പോവുന്നതിനിടെ എയർപോർട്ടിൽ വച്ച് അറിയാതെ ഞാന്‍ വിങ്ങിപ്പൊട്ടി. അമ്മയ്ക്ക് അത് കണ്ടതും എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി. ഒരു സഹായത്തിനായുള്ള എന്‍റെ കരച്ചിലായിരുന്നു അത്. അങ്ങനെയാണ് അമ്മ സൈക്യാട്രിസ്റ്റിനെ കാണാൻ‌ ആവശ്യപ്പെടുന്നത്. അങ്ങനെ ചികിത്സയിലൂടെ മാസങ്ങൾക്കുള്ളിൽ വിഷാദത്തെ അതിജീവിക്കുകയും ചെയ്തുവെന്നാണ് ദീപിക അന്ന് പറഞ്ഞത്.

അതിന് ശേഷമാണ് ലിവ് ലവ് ലാഫ് ഫൗണ്ടേഷനിലൂടെ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി ദീപിക പ്രവര്‍ത്തിക്കുന്നത്. അതേസമയം ജീവിതത്തിലേയ്ക്ക് പുതിയ ഒരു അതിഥി കൂടി വരുന്നതിന്‍റെ സന്തോഷത്തിലാണ് ദീപികയും രൺവീർ സിംഗും. സെപ്റ്റംബറിൽ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

Also read: സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

youtubevideo

click me!