വീട്ടിൽ തെെരുണ്ടോ; മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

By Web Team  |  First Published May 24, 2020, 10:53 PM IST

മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഏറ്റവും മികച്ചതാണ് തെെര്. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം ന‌ൽകും. 


വേനല്‍ക്കാലത്ത് മുഖവും ചര്‍മ്മവും കരുവാളിക്കുന്നത് മിക്കവരും നേരിടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഏറ്റവും മികച്ചതാണ് തെെര്. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ഇതിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം ന‌ൽകും. മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ തെെര് കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ താഴേ ചേർക്കുന്നു....

വെള്ളരിക്കയും തെെരും...

Latest Videos

undefined

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കുരുക്കളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ തടയുകയും ചെയ്യും. 2 ടീസ്പൂൺ വെള്ളരിക്ക നീരും,അൽപം തൈരും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

റോസ് വാട്ടറും തെെരും...

രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുന്നത് ​കൂടുതൽ ​ഗുണം നൽകും. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴച്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്.

തൈരും മുട്ടയുടെ വെള്ളയും...

തൈര്, മുട്ടയുടെ വെള്ള എന്നിവ ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഉത്തമമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ഒരു മുട്ടയുടെ വെള്ള അല്പം തൈരുമായി ചേര്‍ക്കുക. ശേഷം മുഖത്ത് പുരട്ടുക.15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

മുഖത്തെ ചുളിവുകൾ അകറ്റാൻ ഇതാ 3 തരം ബട്ടർ ഫേസ് പാക്കുകൾ...
 

click me!