രക്തത്തിലെ ക്രിയാറ്റിനിന്‍ നിങ്ങളുടെ വൃക്കകളെ എങ്ങനെ ബാധിക്കുന്നു?

By Web Team  |  First Published Apr 18, 2024, 7:18 PM IST

ഇത്തരത്തില്‍ പെട്ടെന്ന് ക്രിയാറ്റിനിന്‍ കൂടുമ്പോള്‍ വൃക്ക രോഗമുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. രക്തപരിശോധനയിലൂടെ ക്രിയാറ്റിനിന്‍റെ അളവ് മനസിലാക്കാം.  രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ശരീരം കാണിക്കുന്ന ഒരു പ്രധാന സൂചനയാണ് ശ്വാസതടസ്സം. 


പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു ശേഷിപ്പാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ക്രിയാറ്റിനിൻ ഫലപ്രദമായി പുറന്തള്ളപ്പെടുകയില്ല. അതുമൂലം രക്തത്തില്‍ ക്രിയാറ്റിനിൻ അളവ് കൂടുതലായി കാണാം. അതായത് ഉയർന്ന രക്തത്തിലെ ക്രിയാറ്റിനിൻ അളവ് വൃക്കകളുടെ ആരോഗ്യം മോശമായതിന്‍റെ സൂചനയുമാകാം. 

ഇത്തരത്തില്‍ പെട്ടെന്ന് ക്രിയാറ്റിനിന്‍ കൂടുമ്പോള്‍ വൃക്ക രോഗമുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. രക്തപരിശോധനയിലൂടെ ക്രിയാറ്റിനിന്‍റെ അളവ് മനസിലാക്കാം.  രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ശരീരം കാണിക്കുന്ന ഒരു പ്രധാന സൂചനയാണ് ശ്വാസതടസ്സം. ശരീരത്തില്‍ ക്രിയാറ്റിനിന്‍ അടിഞ്ഞുകൂടുന്നതിനാൽ ശ്വസിക്കാൻ പ്രയാസമുണ്ടാകാം. എല്ലാ ശ്വാസം മുട്ടലും ഇതുമൂലമാകണമെന്നുമില്ല. 

Latest Videos

അതുപോലെ അകാരണമായ അമിത ക്ഷീണവും രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടുമ്പോള്‍ ഉണ്ടാകാം. ചര്‍ദ്ദിയും ഓക്കാനവും ആണ് ഇത്തരത്തിലുള്ള മറ്റ് ചില ലക്ഷണങ്ങള്‍‌. പാദങ്ങളുടെയും കണങ്കാലുകളുടെയും വീക്കവും ക്രിയാറ്റിനിന്‍ അളവ് കൂടിയതിന്‍റെ ലക്ഷണങ്ങളാണ്. വൃക്ക ശരിയായി പ്രവർത്തിക്കാത്തപ്പോൾ, പാദങ്ങളിലും കണങ്കാലുകളിലും നീര് കാണപ്പെടാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

youtubevideo

click me!