നാടൻ ഫ്ലേവറുകളിലുള്ള കോണ്ടം വിപണിയിലിറക്കാൻ കോണ്ടം കമ്പനി. 'വൺ' എന്ന മലേഷ്യൻ കോണ്ടം കമ്പനിയാണ് ഇതിന് പിന്നിൽ. ജീരകം, മഞ്ഞൾ, കറുവപ്പട്ട, ഗ്രാമ്പൂ, കറുത്ത കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സംയോജനമാണ് ഇതെന്ന് വൺ കോണ്ടംസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ഗർഭം ധരിക്കുന്നത് ഒഴിവാക്കാനും ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്നത് കോണ്ടം ഉപയോഗിക്കുക എന്ന മാർഗം തന്നെയാണ്. കസ്റ്റമേഴ്‌സിനെ കൂടുതൽ ആകർഷിക്കുന്നതിന് കോണ്ടത്തിൽ ഭക്ഷണങ്ങളുടെ ഫ്ലേവറുകൾ പരീക്ഷിച്ച് മുമ്പും ചില കോണ്ടം കമ്പനികൾ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, നാടൻ ഫ്ലേവറുകളിലുള്ള കോണ്ടം വിപണിയിലിറക്കാൻ കമ്പനി. 'വൺ' എന്ന മലേഷ്യൻ കോണ്ടം കമ്പനിയാണ് ഇതിന് പിന്നിൽ. ജീരകം, മഞ്ഞൾ, കറുവപ്പട്ട, ഗ്രാമ്പൂ, കറുത്ത കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സംയോജനമാണ് ഇതെന്ന് വൺ കോണ്ടംസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
undefined
തൽക്കാലം ഓൺലൈൻ വഴി മാത്രമാണ് ഈ കോണ്ടം ലഭ്യമാവുക. മാൻഫോഴ്സ് എന്ന ബ്രാൻഡിന്റെ ജിഞ്ചർ ഫ്ലേവർ കോണ്ടം മുമ്പ് വിപണിയിലെത്തിയിരുന്നു. ഡ്യൂറെക്സ് കമ്പനി സ്‌പൈസി ഫ്ലേവർ അടങ്ങിയിട്ടുള്ള 'ചിക്കൻ ടിക്ക മസാല' കോണ്ടവും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.