ചുണ്ടുകൾ വിണ്ടുകീറുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ ; ഡെർമറ്റോളജിസ്റ്റ് പറയുന്നു

By Web Team  |  First Published Jan 30, 2023, 12:25 PM IST

ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചുണ്ടുകൾ സെൻസിറ്റീവ് ആകുന്നതിനും മുറിവുകൾ ഉണ്ടാകുന്നതിനും അല്ലെങ്കിൽ പൊട്ടൽ അനുഭവപ്പെടുന്നതിനും ഉള്ള ചില പൊതുവായ കാരണങ്ങൾ ഉണ്ടെന്ന് വിദഗ്ധ ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്ശ്രീ ശരദ് പറയുന്നു.
 


തണുത്ത മാസങ്ങളിൽ ആളുകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ ചർമ്മ ചർമ്മപ്രശ്നമാണ് വിണ്ടുകീറിയ ചുണ്ടുകൾ. ചുണ്ടുകൾ വരണ്ടതും പൊട്ടുന്നതും അനുഭവപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചുണ്ടുകൾ വിണ്ടുകീറുന്നത് ശൈത്യകാലത്ത് മാത്രമാണെന്നാണ് പലരും കരുതുന്നത്. നിങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ, വർഷത്തിൽ ഏത് സമയത്തും ചുണ്ടുകൾ വരണ്ടുപോകുകയും വ്രണവും അനുഭവപ്പെടുകയും ചെയ്യും.

ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചുണ്ടുകൾ സെൻസിറ്റീവ് ആകുന്നതിനും മുറിവുകൾ ഉണ്ടാകുന്നതിനും അല്ലെങ്കിൽ പൊട്ടൽ അനുഭവപ്പെടുന്നതിനും ഉള്ള ചില പൊതുവായ കാരണങ്ങൾ ഉണ്ടെന്ന് വിദഗ്ധ ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്ശ്രീ ശരദ് പറയുന്നു.

Latest Videos

undefined

ഒന്ന്...

സ്ത്രീകൾ മേക്കപ്പ് റിമൂവറുകൾ ഉപയോഗിക്കാറുണ്ട്. ഇത് അവരുടെ ചുണ്ടുകളുടെ ഗുണമേന്മയെ തകരാറിലാക്കും, കാരണം അതിൽ ധാരാളം സർഫക്ടാന്റുകൾ അടങ്ങിയിട്ടുണ്ട്.

രണ്ട്...

ചില സന്ദർഭങ്ങളിൽ ചുണ്ടുകൾക്ക് പുതിന, ബബിൾ ഗം, ച്യൂയിംഗ് ഗം, കൂടാതെ മൗത്ത് വാഷുകൾ എന്നിവയോട് അലർജി ഉണ്ടാകാം.

മൂന്ന്...

ലിപ്സ്റ്റിക്കുകൾ വിണ്ടുകീറിയ ചുണ്ടുകളിലേക്കും നയിച്ചേക്കാം. ലിപ് ബാമുകളിൽ മെന്തോൾ അല്ലെങ്കിൽ ക്യാപ്സൈസിൻ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകൾക്ക് ദോഷം ചെയ്യും...- ഡോ. ജയ്ശ്രീ ശരദ് കൂട്ടിച്ചേർത്തു.

നാല്...

പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഇത് ചുണ്ടുകളിൽ പിഗ്മെന്റേഷനും കാരണമാകുന്നു.പുകവലി വാരണ്ടതാക്കുന്ന. നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ ഉമിനീർ ഒഴുക്ക് കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. ഇത് വായിൽ നിർജ്ജലീകരണം ഉണ്ടാക്കും.

അഞ്ച്...

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ അമിതമായ മദ്യപാനം ചുണ്ടുകളെ ദോഷകരമായി ബാധിക്കുകയും അവയെ നിർജ്ജലീകരണം ചെയ്യുകയും ചെയ്യും. ചില മരുന്നുകൾ ചുണ്ടിന്റെ സംവേദനക്ഷമതയ്ക്കും കാരണമാകുന്നതായി ഡോ. ജയ്ശ്രീ ശരദ് കൂട്ടിച്ചേർത്തു.

 

click me!