മഴക്കാലമാണ്, രോ​ഗങ്ങളെ അകറ്റിനിർത്താം ; ശ്ര​ദ്ധിക്കാം 5 കാര്യങ്ങൾ

By Web Team  |  First Published Oct 3, 2023, 3:48 PM IST

മഴക്കാലത്ത്‌ നനഞ്ഞ ഉടുപ്പുകള്‍ ധരിക്കുന്നത് അലര്‍ജിയ്ക്ക് കാരണമാകാറുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവ കൂടുതലായി കാണപ്പെടുന്ന ഈ സമയത്ത് നനഞ്ഞ വസ്ത്രങ്ങള്‍ കൂടുതല്‍ നേരം ധരിക്കരുത്.
 


സംസ്ഥാനത്ത് മഴക്കാലമായതോടെ വിവിധ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. 

മഴക്കാലത്താണ് പ്രതിരോധശേഷി ഏറ്റവും കുറയുന്നത്. രോഗാണുക്കൾ പെറ്റുപെരുകുന്നതും ഈ കാലത്താണ്. ജലദോഷം, ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.  ജലദോഷം, വിവിധ തരം പനികൾ, മലേറിയ, ചർദ്ദി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ്.

Latest Videos

undefined

ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ചുമ, കഫക്കെട്ട് എന്നിവയെല്ലാം ഈ സമയത്ത് സാധാരണമാണ്. ശ്വാസകോശ രോഗങ്ങളുടെ ആദ്യ ലക്ഷണം വിട്ടുമാറാത്ത ചുമയാണ്. മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം... 

ഒന്ന്...

ധാരാളം വെള്ളം കുടിക്കുക. മഴക്കാലത്ത്‌ നനഞ്ഞ ഉടുപ്പുകൾ ധരിക്കുന്നത് അലർജിയ്ക്ക് കാരണമാകാറുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവ കൂടുതലായി കാണപ്പെടുന്ന ഈ സമയത്ത് നനഞ്ഞ വസ്ത്രങ്ങൾ കൂടുതൽ നേരം ധരിക്കരുത്.

രണ്ട്...

ചുമ, തുമ്മൽ എന്നിവ ഉണ്ടാകുമ്പോൾ മൂക്കും വായും നന്നായി മറയ്ക്കുക.∙ കെെകൾ വായിൽ മറച്ച് വച്ച് ചുമയ്ക്കുക. ഇത് അണുക്കൾ മറ്റുള്ളവരിലേക്കു പകരാതിരിക്കാൻ സഹായിക്കും.

മൂന്ന്...

ഉപയോഗിച്ച ടിഷ്യൂ ഉപേക്ഷിക്കുക, മറ്റുള്ളവർ അതുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ നോക്കുക. കൈകൾ ഇടയ്ക്കിടെ കഴുകാൻ ശ്രമിക്കുക.

നാല്...

മറ്റുള്ളവർക്ക് രോഗം പകരാതെ അവരുമായി അകലം പാലിക്കുക.∙ നനഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്. കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട വസ്ത്രങ്ങൾ കഴിവതും ഉപയോഗിക്കുക.∙എപ്പോഴും ചൂടുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. 

റംബൂട്ടാന്‍ കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

 

tags
click me!