ഈ ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്, കാരണം

By Web Team  |  First Published Oct 19, 2024, 2:41 PM IST

ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളുമായി പപ്പായ യോജിപ്പിച്ച് കഴിക്കരുത്. കാരണം ഇവ യോജിപ്പിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കും.


പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ ഭാഗമാണ്. ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹന ആരോഗ്യവും മെറ്റബോളിസവും വർധിപ്പിക്കുന്നതിനുമെല്ലാം പഴങ്ങൾ സഹായിക്കുന്നു. പപ്പായ നമ്മളിൽ പലർക്കും ഇഷ്ടമുള്ള പഴമാണ്. എന്നാൽ പപ്പായ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാൻ പാടില്ലെന്ന ആയുർവേദം പറയുന്നു.

സിട്രസ് പഴങ്ങൾ

Latest Videos

ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളുമായി പപ്പായ യോജിപ്പിച്ച് കഴിക്കരുത്. കാരണം ഇവ യോജിപ്പിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കും.

പാലുത്പന്നങ്ങൾ

പാലോ പാലുത്പന്നങ്ങളോ പപ്പായ്ക്കൊപ്പം കഴിക്കുന്നത് ഉചിതമല്ലെന്നാണ് ആയുർവേദ വിധി ചൂണ്ടിക്കാട്ടുന്നത്. പപ്പായയിലുള്ള പപ്പെയ്ൻ എന്ന എൻസൈം പാലിൻറെയോ പാലുത്പന്നങ്ങളുടെയോ ദഹനത്തെ പ്രശ്നത്തിലാക്കാമെന്നതിനാലാണിത്. 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്.   ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം. 

എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കുന്നതും നല്ലതല്ലെന്ന് ആയുർവേദം പറയുന്നു. സ്പൈസിയായ ഭക്ഷണം ശരീരത്തിലെ താപനില ഉയർത്തുന്നു. 

പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. അവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, പപ്പായയുടെ എൻസൈമുകൾ അവയുമായി കലരുമ്പോൾ, അവ ദഹനത്തെ തടസ്സപ്പെടുത്തുകയോ ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്യും.

ചായ

പപ്പായയ്ക്കൊപ്പം ചായ കഴിക്കാതിരിക്കുക. ഇതും ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കോംബോ തന്നെയാണ്. ഇതും ഗ്യാസ്ട്രബിളിലേക്ക് തന്നെയാണ് നയിക്കുക. 

അന്നജം അടങ്ങിയ ഭക്ഷണങ്ങൾ

ഉരുളക്കിഴങ്ങോ ധാന്യമോ പോലുള്ള ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. പപ്പായയിൽ പപ്പെയ്ൻ പോലുള്ള ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കിയേക്കാം. പപ്പായയ്‌ക്കൊപ്പം കഴിയ്ക്കുമ്പോൾ വയറു വീർക്കുന്നതോ അസ്വസ്ഥതയോ ഉണ്ടാക്കുന്നു.

ഇരുമ്പിന്റെ കുറവുണ്ടോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

 

click me!