സ്ത്രീകളിലും പുരുഷന്മാരിലും എന്ത് കൊണ്ടാണ് ലൈംഗിക താത്പര്യം കുറയുന്നത്? ഹോർമോണുകളിലെ വ്യതിയാനം, തൊഴിൽ സമ്മർദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവയാണ് സെക്സിനോട് താൽപര്യം കുറയുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളായി പഠനങ്ങൾ പറയുന്നത്.
ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. സെക്സിനോട് താൽപര്യം കുറയുന്നത് ഇന്ന് മിക്ക ദമ്പതികളും കണ്ട് വരുന്ന പ്രശ്നമാണ്. സ്ത്രീകളിലും പുരുഷന്മാരിലും എന്ത് കൊണ്ടാണ് ലൈംഗിക താത്പര്യം കുറയുന്നത്?
ഹോർമോണുകളിലെ വ്യതിയാനം, തൊഴിൽ സമ്മർദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവയാണ് സെക്സിനോട് താൽപര്യം കുറയുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളായി പഠനങ്ങൾ പറയുന്നത്. ലൈംഗിക താത്പര്യം കുറയുന്നതിന്റെ മറ്റ് കാരണങ്ങൾ എന്തൊക്കെയാണെന്നറിയാം...
ഒന്ന്...
പങ്കാളിയിലുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വൈകാരിക അസംതൃപ്തി, പ്രസവം തുടങ്ങിയ കാര്യങ്ങൾ ലൈംഗികാഭിലാഷങ്ങൾ കുറയുന്നതിന് കാരണങ്ങളാകാറുണ്ട്.
രണ്ട്....
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും സെക്സ് ലെെഫിനെ ഒരുപോലെ ബാധിക്കുന്നു. സ്ത്രീകൾ 20കളുടെ മധ്യത്തിലെത്തുമ്പോൾ അവരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുന്നു, തുടർന്ന് ആർത്തവവിരാമം എത്തുന്നത് വരെ കൃത്യമായി കുറഞ്ഞു കൊണ്ടിരിക്കുകയും അത് നിലയ്ക്കുകയും ചെയ്യും.
മൂന്ന്...
വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകൾ സ്ത്രീയുടെ ലൈംഗികാഭിലാഷത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാം.
നാല്...
ആർത്തവവിരാമത്തിലേക്കുള്ള പരിവർത്തന സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് നിങ്ങൾക്ക് ലൈംഗികതയിൽ താൽപ്പര്യം കുറയ്ക്കുകയും യോനിയിലെ ടിഷ്യുകൾ വരണ്ടതാക്കുകയും വേദനാജനകമായ അല്ലെങ്കിൽ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുകയും ചെയ്യും.
അഞ്ച്...
ഗർഭകാലത്തും കുഞ്ഞുണ്ടായതിനുശേഷവും മുലയൂട്ടുന്ന സമയത്തും ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ സെക്‌സ് ഡ്രൈവിനെ തടസ്സപ്പെടുത്തും. ക്ഷീണം അല്ലെങ്കിൽ കുഞ്ഞിനെ പരിപാലിക്കുന്ന സമ്മർദ്ദം എന്നിവയും സെക്സിനോടുള്ള താൽപര്യം കുറയ്ക്കാം.
Read more എല്ലാ ദിവസവും സെക്സിലേർപ്പെട്ടാലുള്ള ആരോഗ്യഗുണങ്ങൾ